Film News

'വിദേശ രാജ്യങ്ങളില്‍ കളിക്കാന്‍ പോകുന്നവരോട് വിദേശികളുടെ പ്രോത്സാഹനം സ്വീകരിക്കരുതെന്ന് കൂടി പറയണം'; സച്ചിനെതിരെ ഹരീഷ് പേരടി

കര്‍ഷക സമരത്തെ പിന്തുണച്ച വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ രംഗത്തെത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെതിരെ നടന്‍ ഹരീഷ് പേരടി. വിദേശ രാജ്യങ്ങളില്‍ കളിക്കാന്‍ പോകുന്ന കളിക്കാരോട് ഇനി വിദേശികളുടെ പ്രോത്സാഹനം സ്വീകരിക്കരുതെന്ന ഉപദേശം കൂടി സച്ചിന്‍ നല്‍കണമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഹരീഷ് പേരടി പറയുന്നു.

കര്‍ഷക സമരം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും. പുറത്തുനിന്നുള്ളവര്‍ കാഴ്ചക്കാരാകണമെന്നുമായിരുന്നു, റിഹാനയുള്‍പ്പടെയുള്ളവരുടെ പ്രതികരണത്തിന് പിന്നാലെ സച്ചിന്റെ പോസ്റ്റ്. ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല, ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം, അവര്‍ തീരുമാനിക്കണം. ഒരു രാഷ്ട്രമെന്ന നിലയില്‍ ഐക്യത്തോടെ തുടരാമെന്നും സച്ചിന്‍ കുറിച്ചിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഹരീഷ് പേരടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

'ഇയാളെ കാണാന്‍ എന്നെ പോലെയുണ്ടെന്ന് കേരളത്തില്‍ എത്തിയ ഒരുപാട് അന്യസംസ്ഥാന തൊഴിലാളികള്‍ എന്നോട് പറഞ്ഞിരുന്നു. അന്നൊക്കെ അത് കേള്‍ക്കുമ്പോള്‍ ഒരു സുഖം തോന്നിയിരുന്നു. ഇന്ന് ഏല്ലാ സുഖവും പോയി. അന്നം തരുന്ന കര്‍ഷകനോടൊപ്പം നില്‍ക്കാന്‍ മനസ്സില്ലാത്ത ഒരാളുടെ രൂപത്തില്‍ എനിക്ക് ഒരു അഭിമാനവുമില്ല.

ഇനി വിദേശ രാജ്യങ്ങളില്‍ കളിക്കാന്‍ പോകുന്ന കളിക്കാരോട് വിദേശികളുടെ പ്രോത്സാഹനം സ്വീകരിക്കരുത്. സ്വദേശികളുടേത് മാത്രമേ സ്വീകരിക്കാന്‍ പാടുകയുള്ളു എന്ന ഒരു ഉപദേശവും കൂടി താങ്കള്‍ നല്‍കണം സാര്‍. ഇന്ത്യക്കാരുടെ കാര്യത്തില്‍ ഇന്ത്യക്കാര്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയല്ലോ.'

Hareesh Peradi Against Sachin

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT