Film News

'ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സെലിബ്രിറ്റികളൊന്നും ഒരക്ഷരം മിണ്ടുന്നില്ലല്ലോ', ചാണകം മണക്കാന്‍ തുടങ്ങിയോ എന്ന് ഹരീഷ് പേരടി

കര്‍ഷക സമരം അന്താരാഷ്ട്രതലത്തില്‍ വരെ ചര്‍ച്ചയായിരിക്കെ മലയാളത്തിലെ താരങ്ങള്‍ പ്രതികരിക്കാത്തതിനെതിരെ നടന്‍ ഹരീഷ് പേരടി. മലയാളത്തിലെ ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സെലിബ്രിറ്റികളൊന്നും കര്‍ഷക സമരത്തെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലല്ലോ എന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഹരീഷ് പേരടി പറയുന്നു.

'ജൈവ ചാണകം നിരന്തരമായി ഉപയോഗിച്ച് ഇവരുടെ ജീവിതത്തിലും ചാണകം മണക്കാന്‍ തുടങ്ങിയോ? കര്‍ഷക സമരം ലോക രാഷ്ട്രങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു..ആഗോളവല്‍ക്കരണം കച്ചവടം ചെയ്യാന്‍ മാത്രമല്ലെന്നും അത് സമരം ചെയ്യാനുള്ളതുകൂടിയാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന തിരിച്ചടികള്‍', അദ്ദേഹം കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പോസ്റ്റിന്റെ പൂര്‍ണരൂപം:

'മലയാളത്തിലെ ജൈവ കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്ന സെലിബ്രറ്റികളൊന്നും കര്‍ഷക സമരത്തെ കുറിച്ച് ക,മ..എന്നൊരു അക്ഷരം മിണ്ടുന്നില്ലല്ലോ..സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ നടക്കുന്ന രാസ(chemical) പ്രയോഗങ്ങളെ കുറിച്ചും ഈ പാവങ്ങള്‍ ഒന്നും അറിഞ്ഞില്ലേ...ജൈവ ചാണകം നിരന്തരമായി ഉപയോഗിച്ച് ഇവരുടെ ജീവിതത്തിലും ചാണകം മണക്കാന്‍ തുടങ്ങിയോ?..കുരു പൊട്ടിയൊലിക്കാന്‍ നില്‍ക്കുന്ന ചാണക പുഴുക്കളോട് ഒരു അഭ്യര്‍ത്ഥന..കര്‍ഷക സമരം ലോക രാഷ്ട്രങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു..ആഗോളവല്‍ക്കരണം കച്ചവടം ചെയ്യാന്‍ മാത്രമല്ലെന്നും അത് സമരം ചെയ്യാനുള്ളതുകൂടിയാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന തിരിച്ചടികള്‍.'

Hareesh Peradi About Farmers Protest

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT