Film News

ചാക്കോച്ചനും സുരാജും പെർഫോമൻസിൽ നേർക്കുനേർ; ആകാംക്ഷയേറ്റി 'ഹെയിൽ മേരി' ട്രെയ്‌ലർ

കുഞ്ചാക്കോ ബോബനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്ത 'ഹെയിൽ മേരി' തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഏറെ ആകാംഷ ഉണർത്തുന്ന ചിത്രമായിരിക്കും ഇത് എന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയ്‌ലർ.

അതേസമയം ഹെയിൽ മേരി തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. പ്രശസ്ത സാഹിത്യകാരൻ ജി.ആർ. ഇന്ദുഗോപന്റെ കഥയെ ആസ്പദമാക്കിയാണ് ഹെയിൽ മേരി ഒരുക്കിയിരിക്കുന്നത്. ‘എബിസിഡി’, ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്’ എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് രചന. മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

മാർട്ടിൻ പ്രക്കാട്ടിനൊപ്പം സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവരും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. റോബി വർഗീസ് രാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതം പകരുന്നു. ചമൻ ചാക്കോയാണ് എഡിറ്റിംഗ്. ‘ഹെയിൽ മേരി’യുടെ സംഗീതാവകാശം ജേക്സ് ബിജോയിയുടെ ഉടമസ്ഥതയിലുള്ള JxB റെക്കോർഡ്സിനാണ്.

ഹെയിൽ മേരിയുടെ മറ്റ് അണിയറപ്രവർത്തകർ ഇവരാണ്: പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ്: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ആക്ഷൻ കൊറിയോഗ്രാഫർ: കലൈ കിങ്സൺ, ആക്ഷൻ: സന്തോഷ്, സൗണ്ട് ഡിസൈൻ: വിഷ്ണു സുജാതൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ: ആരിഷ് അസ്ലം, ജിബിൻ ജോൺ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ: അനൂപ് ചന്ദ്രൻ, സെക്കൻഡ് യൂണിറ്റ് ക്യാമറാമാൻ: അശ്വിൻ രമേഷ്, അസോസിയേറ്റ് ഡയറക്ടർമാർ: സിദ്ധാർത്ഥ് എസ്., രാജീവ് സേതുലാൽ ബി, കളറിസ്റ്റ്: ശ്രീക് വാര്യർ, വി.എഫ്.എക്സ്: പ്രോമിസ്, സ്റ്റിൽസ്: സാബി ഹംസ, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ് മങ്ക്സ്.

കോസ്മിക് സാംസണിലേക്ക് ആകർഷിച്ച കാര്യമെന്ത്? മറുപടിയുമായി സന്ദീപ് പ്രദീപ്

'പ്രേംപാറ്റ'യിലേക്ക് ആമിർ ഇക്ക വിളിക്കുന്നത് എന്റെ വൈറൽ പ്രസംഗം കണ്ട ശേഷം: ഇന്നസെന്റ് സോണറ്റ്

വീണ്ടും പ്രകടനം കൊണ്ട് ഞെട്ടിക്കാൻ ചാക്കോച്ചൻ; 'ഹെയിൽ മേരി' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ഫണ്ണും ഫാന്റസിയുമായി ഒരു സൂപ്പർഹീറോ; സന്ദീപിന്റെ 'കോസ്മിക് സാംസൺ' തിയറ്ററുകളിലേക്ക്

‘നങ്ങേലി റീബോൺ’ അവതരിപ്പിച്ച് ‘ഇറ്റ്‌സ് വിധു പ്രതാപ്’ മ്യൂസിക് ബാൻഡ്; പുതിയ നങ്ങേലിയിൽ നിഖില വിമൽ

SCROLL FOR NEXT