കോസ്മിക് സാംസണിലേക്ക് ആകർഷിച്ച കാര്യമെന്ത്? മറുപടിയുമായി സന്ദീപ് പ്രദീപ്

കോസ്മിക് സാംസണിലേക്ക് ആകർഷിച്ച കാര്യമെന്ത്? മറുപടിയുമായി സന്ദീപ് പ്രദീപ്
Published on: 

'കോസ്മിക് സാംസൺ' സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ സന്ദീപ് പ്രദീപ്. സിനിമയിലെ ഫാന്റസി എലമെന്റാണ് തന്നെ ഏറ്റവും ആകർഷിച്ചത് എന്ന് സന്ദീപ് പറഞ്ഞു. അതുപോലെ ഈ സിനിമയുടെ ടീമും തനിക്ക് എക്സൈറ്റ്മെന്റ് നൽകിയ കാര്യമാണെന്ന് നടൻ വ്യക്തമാക്കി. ക്യു സ്റ്റുഡിയോ അഭിമുഖത്തതിൽ സംസാരിക്കുകയായിരുന്നു സന്ദീപ് പ്രദീപ്.

കോസ്മിക് സാംസൺ ഒരു ഫാന്റസി-ഫാമിലി ചിത്രമാണ്. ഈ സിനിമയിലെ ഏറ്റവും എക്സൈറ്റിങ് എലമെന്റ് എന്നത് ആ ലോകത്തെ ഫാന്റസി തന്നെയാണ്. ഈ സിനിമയിലേക്ക് ആകർഷിക്കുന്ന രണ്ടാമത്തെ കാര്യം ഈ സിനിമയുടെ ക്രൂ ആണ്. അഭി വളരെ രസകരമായി കഥ നരേറ്റ് ചെയ്യുന്ന, അത് എക്സിക്യൂട്ട് ചെയ്യുന്ന വ്യക്തിയാണ്. അതുപോലെ വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് പോലൊരു മികച്ച പ്രൊഡക്ഷൻ ബാനർ ബാക്ക് ചെയ്യുന്ന സിനിമ എന്നതും എന്നെ ആകർഷിച്ച കാര്യമാണ്,' സന്ദീപ് പ്രദീപ് പറഞ്ഞു.

അതേസമയം കോസ്മിക് സാംസൺ നാളെ തിയറ്ററുകളിൽ എത്തുകയാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെയും ഡി ഗ്രൂപ്പിന്റെയും ബാനറിൽ സോഫിയ പോളും മാനുവൽ ക്രൂസ് ഡാർവിനും ചേർന്ന് നിർമിക്കുന്ന ചിത്രം ‘ജോൺ ലൂതർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചനയിൽ അഭികേർഷ് വസന്തും പങ്കാളിയാണ്.

അപ്രതീക്ഷിതമായൊരു സംഭവത്തെത്തുടർന്ന് ജീവിതം മാറിമറിയുന്ന സാംസൺ ജോസഫ് എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സന്ദീപ് പ്രദീപിനൊപ്പം മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ.ബി. എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.