Film News

'തുനിവും' 'വാരിസും' വിജയിക്കണം, രണ്ട് പേരുടെ ഫാന്‍സിനും സന്തോഷമാകണം: എച്ച്.വിനോദ്

'തുനിവും' 'വാരിസും' വിജയിക്കണം എന്നും രണ്ട് സിനിമകള്‍ക്കും ലാഭം കിട്ടണമെന്നുമാണ് തന്റെ ആഗ്രഹം എന്ന് സംവിധായകന്‍ എച്ച്.വിനോദ്. അജിത്ത് കുമാര്‍ നായകനായ തുനിവിന്റെ സംവിധായകനാണ് എച്ച്.വിനോദ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

എച്ച് വിനോദിന്റെ വാക്കുകള്‍:

തുനിവും വാരിസും ഒരു ദിവസം റിലീസ് ആകുന്നതിനെ കുറിച്ച് സിംപിളായി ആലോചിച്ചപ്പോള്‍ എനിക്ക് തോന്നിയത് ഇങ്ങനെയാണ്. രണ്ട് സിനിമ റിലീസ് ചെയ്യുന്നുണ്ട്. അഞ്ച് ആറ് ദിവസം ലീവ് ഉണ്ട്. രണ്ട് ആഴ്ച്ച ആ സിനിമകള്‍ തിയേറ്ററില്‍ എന്തായാലും ഉണ്ടാകും.

ജോലിക്ക് പോയി ജീവിക്കുന്ന സാധാരണക്കാര്‍ക്ക് കയ്യില്‍ പണം ഉണ്ടെങ്കില്‍ രണ്ട് സിനിമയും കാണണം എങ്കില്‍ പോയി കാണാം. അല്ല ഇനി ഒരു സിനിമ കണ്ടാല്‍ മതിയെങ്കില്‍ ഏതാണ് എന്ന് തീരുമാനിച്ച് അത് കാണാം. ഇനി അതൊന്നും ഇല്ലെങ്കില്‍ സിനിമ ഒടിടിയിലും സാറ്റ്‌ലൈറ്റിലും ഒക്കെ വരും. പിന്നെ വേണമെങ്കില്‍ ഡൗണ്‍ലോഡും ചെയ്യാം. ഇതൊന്നും ആര്‍ക്കും തടയാന്‍ പറ്റില്ല. എന്നെ സംബന്ധിച്ച് രണ്ട് താരങ്ങളുടെ സിനിമയും വിജയിക്കണം. രണ്ട് പേര്‍ക്കും ലാഭം കിട്ടണം. രണ്ട് പേരുടെ ഫാന്‍സിനും സന്തോഷമാകണം.

നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദിന്റെ സംവിധാനത്തില്‍ അജിത് കുമാര്‍ നായകനാകുന്ന ചിത്രമാണ് 'തുനിവ്'. അഞ്ച് ഭാഷകളിലായി ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യരും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT