Film News

'നടക്കോ ഇല്ലയോന്ന് ഒരു ഉറപ്പും ഇല്ലാത്ത കല്യാണമാ, ഒരു ജീവൻ മരണ പോരാട്ടം; ഗുരുവായൂരമ്പല നടയിൽ ടീസർ പുറത്ത്

പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിപിൻ‌ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പല നടയിൽ എന്ന സിനിമയുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കല്യാണവുമായി ബന്ധപ്പെട്ട് നടക്കുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ടീസർ നൽകുന്നത്. ഒരു ബിഗ് ബജറ്റ് കോമഡി ചിത്രമായിരിക്കും ഗുരുവായൂരമ്പല നടയില്‍ എന്ന് സംവിധായകന്‍ വിപിന്‍ ദാസ് മുൻപ് ദ ക്യു സ്റ്റുഡിയോയോട് പറഞ്ഞിരുന്നു. ചിത്രം മെയ് 16 ന് തിയറ്ററുകളിലെത്തും.

ജയ ജയ ജയ ജയ ഹേ ക്ക് ശേഷം വിപിൻ ദാസ് ഒരുക്കുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ദീപു പ്രദീപാണ്. ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമ കൊണ്ട് വിശ്വാസികള്‍ക്കോ, അല്ലെങ്കില്‍ അമ്പലവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കോ ഒന്നും ഒരു രീതിയിലും ഉള്ള ബുദ്ധിമുട്ടും ഉണ്ടാകില്ല. അത് മാത്രമല്ല, ഒരിക്കലെങ്കിലും ഗുരുവായൂര്‍ അമ്പലത്തില്‍ പോയവര്‍ക്കും അമ്പലവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കും ഈ സിനിമ തീര്‍ച്ചയായും ഇഷ്ടപ്പെടുമെന്നും സംവിധായകൻ വിപിൻ ദാസ് മുൻപ് പറഞ്ഞിരുന്നു.

നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, യോഗി ബാബു, സിജു സണ്ണി, ജോമോൻ ജ്യോതിർ, സാഫ്ബോയ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. പൃഥ്വിരാജ് പ്രൊഡക്ഷന്റെയും ഇ4 എന്റര്‍ട്ടെയിന്‍മെന്റിന്റേയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നീരജ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റർ ജോൺകുട്ടി ആണ്. അങ്കിത് മേനോൻ ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT