Film News

​ഗ്രാമി അവാർഡ്സിൽ ചരിത്രം സൃഷ്ടിച്ച് ടെയ്‌ലർ സ്വിഫ്റ്റ്; നാലാം തവണയും ആൽബം ഓഫ് ദി ഇയർ പുരസ്‌കാരം നേടുന്ന ജേതാവ്

66-ാമത് ​ഗ്രാമി അവാർഡ്സിൽ ചരിത്രം സൃഷ്ടിച്ച് ​പോപ്പ് ​ഗായിക ടെയ്‌ലർ സ്വിഫ്റ്റ്. ഗ്രാമി വേദിയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ആൽബം ഓഫ് ദി ഇയർ നാലാം തവണയാണ് ടെയ്‌ലർ കരസ്ഥമാക്കുന്നത്. ​സംഗീത ലോകത്തെ ഓസ്‌കാര്‍ എന്ന് അറിയപ്പെടുന്ന ​ഗ്രാമിയുടെ 66 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ആൽബം ഓഫ് ദി ഇയർ പുരസ്കാരം നാലാം തവണയും ഒരു ആർട്ടിസ്റ്റ് സ്വന്തമാക്കുന്നത്. ഫ്രാങ്ക് സിനാത്ര, സ്റ്റീവി വണ്ടർ, പോൾ സൈമൺ എന്നിവരെ പിന്തള്ളിയാണ് ടെയ്ലർ ഈ നേട്ടം കെെവരിച്ചിരിക്കുന്നത്.

മിഡ്നെെറ്റ് എന്ന് ആൽബത്തിനാണ് ടെയ്‌ലറിന് ഈ വർഷത്തെ ​ഗ്രാമി അവാർ‌ഡ് ലഭിച്ചത്. സ്റ്റിഫ് പേഴ്‌സൺ സിൻഡ്രോം കാരണം പൊതുജീവിതത്തിൽനിന്ന് രണ്ട് വർഷമായി വിട്ടുനിൽക്കുകയായിരുന്ന കനേഡിയൻ പോപ്പ് ​ഗായിക സെലിൻ ഡിയോണിൽ നിന്നാണ് ടെയ്ലർ സ്വിഫ്റ്റ് പുരസ്കാരം ഏറ്റുവാങ്ങിയത്. പുരസ്കാരം വേ​ദിയിൽ തന്റെ പുതിയ ആൽബവും സ്വിഫ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. "ദ ടോർച്ചഡ് പോയറ്റ്സ് ഡിപ്പാർട്ട്‌മെൻ്റ്" എന്ന് പേര് നൽകിയിരിക്കുന്ന ആൽബം ഏപ്രിൽ 19 ന് പുറത്തിറക്കും.

ടെയ്‌ലർ സ്വിഫ്റ്റിനൊപ്പം മൈലി സൈറസ്, ബില്ലി ഐലിഷ്, ലെയ്‌നി വിൽസൺ, കൊളംബിയൻ പോപ്പ് താരം കരോൾ ജി തുടങ്ങിയവരുടെ പ്രധാന വിഭാഗങ്ങളിലെ അവാർഡ് നേട്ടങ്ങൾക്കൊപ്പം ഞായറാഴ്ച ലോസ് ഏഞ്ചൽസിൽ വച്ചു നടന്ന ചടങ്ങിൽ സ്ത്രീകൾ ആധിപത്യം പുലർത്തി.മികച്ച സോളോ പോപ്പ് പെർഫോമൻസിനുള്ള അവാർഡ് മിലി സൈറസ് സ്വന്തമാക്കി. സൈറസിന്റെ ആദ്യത്തെ ഗ്രാമി പുരസ്കാരമാണിത്. 'വാട്ട് വാസ് ഐ മെയ്ഡ് ഫോർ?' എന്ന ഗാനത്തിന് ബില്ലി ഐലിഷ് സോങ് ഓഫ് ദി ഇയർ പുരസ്‌കാരം നേടി. എൺപതുകാരനായ ജോണി മിച്ചലിൻ്റെ ആദ്യ ഗ്രാമി പ്രകടനം, ബില്ലി ജോയലിൻ്റെ 17 വർഷത്തിനിടയിലെ ആദ്യ സിംഗിൾ, ട്രേസി ചാപ്മാൻ, ലൂക്ക് കോംബ്സ് എന്നിവരുടെ പെർഫോമൻസ് എന്നിവയും ഗ്രാമി വേദിയിലെ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. മൂന്ന് റാപ്പ് ട്രോഫികൾ നേടിയ കില്ലർ മൈക്കാണ് മികച്ച പുരുഷ ജേതാവ്.

യുഎസിലെ ലോസ് ഏഞ്ചൽസിലെ ലോസ് ഏഞ്ചൽസിലാണ് 66-ാമത് ഗ്രാമി പുരസ്‌കാര ചടങ്ങുകൾ നടക്കുന്നത്. ഇന്ത്യയിൽ നിന്നും മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള പുരസ്‌കാരം ശങ്കർ മഹാദേവനും സക്കീർ ഹുസെെനും ചേർന്ന ഫ്യൂഷന്‍ ബാന്‍ഡായ ശക്തിയുടെ 'ദിസ് മൊമന്റ്' എന്ന ആല്‍ബം സ്വന്തമാക്കി.'. ഒപ്പം ഗ്രാമി അവാർഡിൻ്റെ പ്രീമിയർ ചടങ്ങിൽ, രാകേഷ് ചൗരസ്യ അവതരിപ്പിക്കുന്ന ബേല ഫ്ലെക്ക്, എഡ്ഗർ മേയർ എന്നിവർക്കൊപ്പം "പാഷ്തോ" എന്ന ഗാനത്തിന് നൽകിയ സംഭാവനയ്ക്ക് സക്കീർ ഹുസൈൻ മികച്ച ഗ്ലോബൽ മ്യൂസിക് പെർഫോമൻസ് ഗ്രാമിയും സ്വന്തമാക്കി. ഇന്ത്യൻ സമയം പുലർച്ചെ 6:30 യോടെയാണ് ചടങ്ങ് ആരംഭിച്ചത്.

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

ഇന്ത്യാവിഷന്‍ പേരും സമാന ലോഗോയും ഉപയോഗിക്കുന്ന മാധ്യമവുമായി ബന്ധമില്ല, വ്യാജ നീക്കത്തിന് എതിരെ നിയമ നടപടി സ്വീകരിക്കും; എം.കെ.മുനീര്‍

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു', 'പാതിരാത്രി' പ്രൊമോഷന്‍ വീഡിയോ

ഉള്ളൊഴുക്ക്, ഭ്രമയുഗം.. ഇനി 'പാതിരാത്രി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാൽ

കൊച്ചി കപ്പൽ അപകടം: മത്സ്യങ്ങളിൽ വിഷം കലർന്നിട്ടുണ്ടോ?

SCROLL FOR NEXT