Film News

'99 രൂപയ്ക്ക് മൾട്ടിപ്ലക്സിൽ സിനിമ കാണാം'; ദേശീയ ചലച്ചിത്ര ദിനത്തിൽ ഓഫറുമായി ഇന്ത്യൻ മൾട്ടിപ്ലക്സ് അസോസിയേഷൻ

ദേശീയ ചലച്ചിത്രദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 13 വെള്ളിയാഴ്ച പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ച് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍. വെള്ളിയാഴ്ച രാജ്യത്തുടനീളമുള്ള മൾട്ടിപ്ലെക്സുകളിൽ പ്രേക്ഷകര്‍ക്ക് വെറും 99 രൂപാക്ക് ടിക്കയറ്റുകൾ ലഭിക്കും. പിവിആർ ഐനോക്സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, സിറ്റിപ്രൈഡ്, ഏഷ്യൻ, മുക്ത എ2, മൂവി ടൈം തുടങ്ങിയ മൾട്ടിപ്ലക്സ് ശൃംഖലകളിലാണ് കുറഞ്ഞ നിരക്കില്‍ സിനിമാ ടിക്കറ്റുകളുടെ ഓഫർ ലഭ്യമാകുക.

മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തു വിട്ടത്. ദേശീയ സിനിമാ ദിനമായ ഒക്ടോബർ 13-ന്. അവിശ്വസനീയമായ സിനിമാറ്റിക് അനുഭവത്തിനായി ഇന്ത്യയിലുടനീളമുള്ള 4000-ലധികം സ്‌ക്രീനുകളിൽ ഞങ്ങളോടൊപ്പം ചേരൂ എന്നാണ് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തത്. കുറഞ്ഞ നിരക്കില്‍ സിനിമ ആസ്വദിക്കാന്‍ സിനിമാപ്രേമികൾക്ക് അവസരം ഒരുക്കുകയാണ് ഓഫറിന്‍റെ ലക്ഷ്യമെന്ന് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള 4,000ലധികം സ്‌ക്രീനുകളില്‍ ഓഫർ ലഭ്യമാണ്. സിനിമാ ടിക്കറ്റുകള്‍ക്ക് 99 രൂപയാണെങ്കിലും അതിന് പുറമേ ടാക്സും നല്‍കേണ്ടിവരും.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT