Film News

യാത്രക്കാരനായി ഓട്ടോ വിളിച്ചു, പിന്നാലെ പുതിയ പാട്ടിന്റെ അഡ്വാന്‍സ്; ഇമ്രാന്‍ ഖാനെ ഞെട്ടിച്ച് ഗോപി സുന്ദര്‍

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകനാണ് ഇമ്രാന്‍ ഖാന്‍. പ്രശസ്തനായെങ്കിലും ഓട്ടോ ഓടിച്ചാണ് ഇമ്രാന്‍ ഉപജീനത്തിനുള്ള വഴി കണ്ടെത്തുന്നത്. ഇടയ്ക്ക് പങ്കെടുത്ത ഒരു ടെലവിഷന്‍ പരിപാടിയില്‍ വെച്ചാണ് ഇമ്രാന് ഗോപി സുന്ദര്‍ ഒരു പാട്ട് വാഗ്ദാനം ചെയ്യുന്നത്. ഈ വാക്ക് നിറവേറ്റാന്‍ ഗോപി സുന്ദര്‍ തീരുമാനിച്ചു, എന്നാല്‍ ഫോണില്‍ വിളിച്ചോ നേരിട്ടോ ഇത് പറയുന്നതിന് പകരം ഒരു സര്‍പ്രൈസ് കൊടുക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം സ്വന്തം വാഹനത്തില്‍ കൊല്ലത്ത് എത്തിയ ഗോപിയ സുന്ദര്‍, യാത്രക്കാരനെന്ന മട്ടില്‍ ഇമ്രാന്‍ ഖാന്റെ ഓട്ടോയില്‍ കയറി. മാസ്‌കും തൊപ്പിയും ധരിച്ച യാത്രക്കാരനെ ഇമ്രാനും തിരിച്ചറിഞ്ഞില്ല. ഇടയ്ക്ക് ചായ കുടിക്കാന്‍ വാഹനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി ഓട്ടോ നിര്‍ത്തി പുറത്തിറങ്ങിയ ശേഷം സൗഹൃദ സംഭാഷണത്തിനിടെയാണ് യാത്രക്കാരന്റെ പേര് ഇമ്രാന്‍ ചോദിച്ചത്. പേര് കേട്ട് ഞെട്ടിയ ഇമ്രാന്, ഇതിനൊപ്പം പുതിയ ഗാനത്തിന്റെ അഡ്വാന്‍സും ഗോപി സുന്ദര്‍ നല്‍കുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പുതിയ പാട്ടിന്റെ ഈണം ഇമ്രാനെ അദ്ദേഹം പഠിപ്പിക്കുകയും ചെയ്തു. ഗോപി സുന്ദര്‍ തന്നെയാണ് ഈ സര്‍പ്രൈസിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്. ബി.കെ ഹരിനാരായണനാണ് പാട്ടിന് വരികളൊരുക്കുന്നത്. അധികം താമസിയാതെ പാട്ടിന്റെ റെക്കോര്‍ഡിങ് ഉണ്ടാകുമെന്നും ഗോപിസുന്ദര്‍ അറിയിച്ചു.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT