Film News

ഫസ്റ്റ് കോപ്പി കിട്ടിയിട്ടേ റിലീസ് ഡേറ്റ് പ്രഖ്യാപിക്കുവെന്ന് ലിസ്റ്റിന്‍ സ്റ്റീഫൻ, ഗോള്‍ഡ് റിലീസ് വൈകും

പൃഥ്വിരാജ് സുകുമാരൻ, നയൻ‌താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് എന്ന സിനിമയുടെ റീലീസ് വൈകും. എല്ലാ വർക്കുകളും പൂർത്തിയാക്കി ഫസ്റ്റ് കോപ്പി ലഭിച്ചത്തിനു ശേഷമേ റിലീസ് ഉണ്ടായിരിക്കുകയുള്ളു എന്ന് സിനിമയുടെ നിർമ്മാതാക്കളിലൊരാളായ ലിസ്റ്റിൻ സ്റ്റീഫൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഓണത്തിന് തീയേറ്ററുകളിൽ എത്താനിരുന്ന ചിത്രത്തിന്റെ റിലീസ് നീട്ടിവക്കുകയാണെന്ന് അൽഫോൺസ് പുത്രൻ നേരത്തെ അറിയിച്ചിരുന്നു.

''ഞങ്ങളുടെ നിർമാണത്തിൽ ഒരുങ്ങിയ ഗോൾഡ് എന്ന ചിത്രം എല്ലാ വർക്കുകളും പൂർത്തിയായി ഫസ്റ്റ് കോപ്പി കയ്യിൽ കിട്ടിയതിനു ശേഷമാകും പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുക. നിങ്ങളെ പോലെ തന്നെ ഞങ്ങളും പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ് പുതിയ തീയതി പ്രഖ്യാപിക്കാൻ'' എന്നാണ് ലിസ്റ്റിൻ ഫേസ്ബുക്കിൽ കുറിച്ചത്.

പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഗോൾഡ്. പൃഥ്വിരാജ്, നയൻ‌താര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ഒരു ത്രില്ലെർ വിഭാഗത്തിലുള്ള എന്റെർറ്റൈനെർ ആയിരിക്കും. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് സിനിമയൊരുക്കുന്നത്. തിരുവോണത്തിന് തീയേറ്ററുകളിൽ എത്താനിരുന്ന സിനിമയുടെ റിലീസ് തീയതി ഒരാഴ്ചകൂടി നീട്ടിവെക്കുമെന്ന് നേരെത്തെ പറഞ്ഞിരുന്നു. എന്നാൽ പുതിയ വിവരങ്ങളനുസരിച്ച് റിലീസ് നീളും.

സംവിധാനത്തിന് പുറമെ, സിനിമയുടെ തിരക്കഥ, എഡിറ്റിംഗ്, സംഘട്ടനം, വിഷ്വൽ എഫക്ട്, കളർ ഗ്രേഡിംഗ് അനിമേഷൻ ടൈറ്റിൽസ് എന്നിവയും കൈകാര്യം ചെയ്യുന്നത് അൽഫോൺസ് പുത്രൻ തന്നെയാണ്. ആറ് വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. രാജേഷ് മുരുകനാണ് ചിത്രത്തിലെ സംഗീതമൊരുക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആനന്ദ് സി ചന്ദ്രനും, വിശ്വജിത് ഒടുക്കത്തിലും ചേർന്നാണ്. വസ്ത്രങ്ങളലങ്കരിച്ചിരിക്കുന്നത് സമീറ സനീഷാണ്.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT