Film News

'ഗോള്‍ഡ് ഓണം റിലീസ്'; അല്‍ഫോന്‍സ് പുത്രന്‍

ഗോള്‍ഡ് ഓണം റിലീസാണെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ട്വിറ്ററിലൂടെയാണ് അല്‍ഫോന്‍സ് ചിത്രം ഓണത്തിനെത്തുമെന്ന് അറിയിച്ചത്. ചിത്രത്തിലെ പുതിയൊരു പോസ്റ്ററും ഇന്ന് പുറത്ത് വിട്ടിരുന്നു. 'ജോഷിയുടെ ബേഴ്‌സ്റ്റ് മോഡ്' എന്ന ക്യാപ്ക്ഷനോട് കൂടിയാണ് പൃഥ്വിരാജ് സുകുമാരന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ അല്‍ഫോന്‍സ് പങ്കുവെച്ചത്.

പൃഥ്വിരാജ് സുകുമാരനും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഗോള്‍ഡ് പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ്. നേരമോ, പ്രേമമോ പോലൊരു സിനിമ ഗോള്‍ഡില്‍ നിന്ന് പ്രതീക്ഷിക്കരുതെന്ന് അല്‍ഫോന്‍സ് നേരത്തെ തന്നെ അറിയിച്ചിരുന്നു.

ഗോള്‍ഡില്‍ 40തില്‍ അധികം താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. ലാലു അലക്സ്, റോഷന്‍ മാത്യു, ചെമ്പന്‍ വിനോദ്, സൈജു കുറുപ്പ്, ഷമ്മി തിലകന്‍, ബാബുരാജ്, ഇടവേള ബാബു, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, അജ്മല്‍ അമീര്‍, ജഗതീഷ്, പ്രേംകുമാര്‍, മല്ലിക സുകുമാരന്‍, തെസ്നിഖാന്‍, ദീപ്തി സതി, ശാന്തി കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അബു സലീം തുടങ്ങി വമ്പന്‍ താരനിര അടങ്ങിയ ചിത്രത്തിന്റെ പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു.

ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജും ചേര്‍ന്നാണ് ഗോള്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്. അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT