arjun kallingal
Film News

ആരാണ് അല്‍ഫോണ്‍സ് പുത്രനെന്ന് ചോദ്യം, തിയറ്ററിലേക്ക് വാ മനസിലാകും എന്ന് മറുപടി; ഗോള്‍ഡിന് യു സര്‍ട്ടിഫിക്കറ്റ്

പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്രകഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് സെന്‍സര്‍ പൂര്‍ത്തിയായി. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്നിന് മാജിക് ഫ്രെയിംസ് ഗോള്‍ഡ് തിയറ്ററുകളിലെത്തിക്കും.

ഗോള്‍ഡ് സിനിമയെക്കുറിച്ചുള്ള തമിഴ് മീം പോസ്റ്ററില്‍ ആരാണ് ഈ അല്‍ഫോണ്‍സ് പുത്രന്‍ എന്ന ചോദ്യത്തിന് സംവിധായകന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്റെ സിനിമ റിലീസാകുമ്പോള്‍ തിയറ്ററിലേക്ക് വാ, അപ്പോള്‍ മനസിലാകും മനസിലാകും ഞാന്‍ ആരാണെന്ന് എന്നാണ് തമിഴില്‍ ചോദ്യമുയര്‍ത്തിയ ആള്‍ക്ക് പുത്രന്റെ മറുപടി.

പൃഥ്വിരാജ് സുകുമാരനും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഗോള്‍ഡ് പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ്. നേരമോ, പ്രേമമോ പോലൊരു സിനിമ ഗോള്‍ഡില്‍ നിന്ന് പ്രതീക്ഷിക്കരുതെന്ന് അല്‍ഫോന്‍സ് നേരത്തെ തന്നെ അറിയിച്ചിരുന്നു.

ഗോള്‍ഡില്‍ 40തില്‍ അധികം താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. ലാലു അലക്സ്, റോഷന്‍ മാത്യു, ചെമ്പന്‍ വിനോദ്, സൈജു കുറുപ്പ്, ഷമ്മി തിലകന്‍, ബാബുരാജ്, ഇടവേള ബാബു, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, അജ്മല്‍ അമീര്‍, ജഗതീഷ്, പ്രേംകുമാര്‍, മല്ലിക സുകുമാരന്‍, തെസ്നിഖാന്‍, ദീപ്തി സതി, ശാന്തി കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അബു സലീം തുടങ്ങി വമ്പന്‍ താരനിര അടങ്ങിയ ചിത്രത്തിന്റെ പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു.

ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജും ചേര്‍ന്നാണ് ഗോള്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്. അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT