Film News

നയന്‍താര, പൃഥ്വിരാജ്, ലാലു അലക്‌സ് പിന്നെ...; ഇത് താരങ്ങളുടെ ചുരുളി, 'ഗോള്‍ഡ്' ഫസ്റ്റ് ലുക്കുമായി അല്‍ഫോന്‍സ് പുത്രന്‍

പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥ്വിരാജിനും നയന്‍താരയ്ക്കും പുറമെ ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ടെന്ന് ഉറപ്പ് നല്‍കുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. സിനിമയില്‍ ഭാഗമായ എല്ലാ താരങ്ങളെയും ഉള്‍പ്പെടുത്തിയ പോസ്റ്ററാണ് അല്‍ഫോന്‍സ് പുത്രന്‍ പങ്കുവെച്ചിരിക്കുന്നത്.

നയന്‍താര, പൃഥ്വിരാജ്, ലാലു അലക്‌സ്, റോഷന്‍ മാത്യു, ചെമ്പന്‍ വിനോദ്, സൈജു കുറുപ്പ്, ഷമ്മി തിലകന്‍, ബാബുരാജ്, ഇടവേള ബാബു, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, അജ്മല്‍ അമീര്‍, ജഗതീഷ്, പ്രേംകുമാര്‍, മല്ലിക സുകുമാരന്‍, തെസ്‌നിഖാന്‍, ദീപ്തി സതി, ശാന്തി കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അബു സലീം തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജും ചേര്‍ന്നാണ് ഗോള്‍ഡ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ 50തില്‍ അധികം താരങ്ങള്‍ അണിനിരക്കുന്നുണ്ടെന്ന് നേരത്തെ തന്നെ പൃഥ്വിരാജ് അറിയിച്ചിരുന്നു. ചിത്രം ഒരു രസകരമായ ത്രില്ലറായിരിക്കും. അല്‍ഫോന്‍സ് പുത്രന്റെ നേരം പോലെ എന്ന് വേണമെങ്കില്‍ പറയാമെന്നായിരുന്നു പൃഥ്വിരാജ് ചിത്രത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് ഗോള്‍ഡിന്റെ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും ശ്രദ്ധേയമായിരുന്നു.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT