Film News

'പ്രേക്ഷകർക്ക് ഇൻ്ററാക്ടീവ് എ.ആർ അനുഭവം പകർന്ന് ​ഗോളം'; ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

നവാഗതനായ സംജാദിന്റെ സംവിധാനത്തിൽ രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, ചിന്നു ചാന്ദ്‌നി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന മിസ്റ്ററി ക്രൈം ത്രില്ലർ ചിത്രമാണ് ​ഗോളം. ചിത്രത്തിന്റെ മാർക്കറ്റിംഗിനായി ഇപ്പോൾ‌ ഇൻ്ററാക്ടീവ് എ.ആർ. (ഓഗ്മെൻറ്റഡ് റിയാലിറ്റി) അനുഭവം അവതരിപ്പിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. മലയാള സിനിമയിൽ ഇതാദ്യമായാണ് പ്രേക്ഷകർക്ക് ഇടപഴകാൻ സാധിക്കുന്ന പ്രതീതി യാഥാർഥ്യ മാർക്കറ്റിംഗ് അവതരിപ്പിക്കുപ്പെടുന്നത്. സിനിമയിലെ ഒരു പ്രധാന രംഗം പശ്ചാത്തലമായി ഒരുക്കിയിട്ടുള്ള ഇൻ്ററാക്ടീവ് എ.ആർ. എക്സ്പീരിയൻസിൽ പ്രേക്ഷകർക്ക് 360° ഇടപഴകൽ സാധ്യമാകുന്നു. പ്രേക്ഷകർക്ക് ഏതൊരു സ്മാർട്ട് ഫോണിലോ ടാബ്‌ലറ്റിലോ ലിങ്ക് വഴിയോ ക്യു.ആർ കോഡ് സ്‌കാൻ ചെയ്തോ എവിടെയും എളുപ്പത്തിൽ ഇത് ഉപയോഗിക്കാം.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെറ്റാവിയൻ ടെക്നോളജീസിൻ്റെ സി.ഇ.ഒ അനുപം സൈകിയയും സീനിയർ ടെക്നോ-ക്രിയേറ്റീവ് അസോസിയേറ്റായ നാരായൺ നായർ, മനോജ് മേനോൻ എന്നിവരടങ്ങുന്ന ടീമുമാണ് എ.ആർ. എക്സ്പീരിയൻസ് 'ഗോള'ത്തിന് വേണ്ടി തയാറാക്കിയത്. ഇമേജ് - വീഡിയോ എഡിറ്റിംഗ്, 3D മോഡലിംഗ്, ആനിമേഷൻ തുടങ്ങിയവ കൂടാതെ ആഴത്തിലുള്ള അനുഭവം ഒരുക്കുന്നതിന് ന്യൂതന സോഫ്റ്റ് വെയറുകളും എ.ഐ സാങ്കേതികതയും ഇതിൽ ഉപയോ​ഗിച്ചിട്ടുണ്ട്. സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പഴഞ്ചൻ രീതികൾ മാറി പുത്തൻ സാങ്കേതികതയുടെ പിൻബലത്തിൽ പ്രേക്ഷകർകൂടി ഭാഗമാകുന്ന ഈ ശ്രമം, സിനിമയിലെ മാർക്കറ്റിംഗ്-കമ്മ്യൂണിക്കേഷൻ രംഗത്ത് ഇതോടെ ഒരു പുതിയ തുടക്കമാകുന്നു.

ദിലീഷ് പോത്തൻ അവതരിപ്പിക്കുന്ന ഐസക് ജോൺ എന്ന കഥാപാത്രം കൊല്ലപ്പെടുന്നതും തുടർന്ന് ആ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന രഞ്ജിത്ത് സജീവിന്റെ കഥാപാത്രമായ എ സി പി സന്ദീപ് കൃഷ്ണയെയും ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ് ​ഗോളം. പ്രവീൺ വിശ്വനാഥും സംജാദും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി ആനും സജീവും ആണ് നിർമിക്കുന്നത്. ചിത്രം ജൂൺ 7 ന് തിയറ്ററുകളിലെത്തും.

'മോശമായതുകൊണ്ട് ഞാന്‍ ചെയ്യാതിരുന്ന അമ്പതോളം സിനിമകളാണ് മലയാള സിനിമക്ക് എന്റെ സംഭാവന'; ശ്രീനിവാസന്‍ പറഞ്ഞത്

ശ്രീനിവാസന്‍, കടുത്ത വിയോജിപ്പുള്ളവരും ആദരിച്ച പ്രതിഭ, മലയാള സിനിമയിലെ മാമൂലുകളെ തകര്‍ത്തയാള്‍; പിണറായി വിജയന്‍

ശ്രീനിവാസന്‍ സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടയാള്‍, നഷ്ടപ്പെടുകയെന്നത് സങ്കടം; മോഹന്‍ലാല്‍

മലയാളത്തിന്റെ ജീനിയസ്, തിരക്കഥയിലെ മാസ്റ്റർ; ശ്രീനിവാസൻ അന്തരിച്ചു

വിന്‍ എ ഡ്രീം ഹോം ക്യാംപെയിനുമായി ഷക്ലാന്‍ ഗ്രൂപ്പ്

SCROLL FOR NEXT