Film News

'നിര്‍മ്മാതാക്കളോട് ചോദിക്കു, അവര്‍ നുണ പറഞ്ഞാല്‍ ഞാന്‍ സംസാരിക്കാം'; സായാഹ്ന വാര്‍ത്തകളെ കുറിച്ച് ഗോകുല്‍

ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രം 'ജോയ് ഫുള്‍ എന്‍ജോയ്' കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ നിരവധി പേര്‍ ധ്യാനിന് ആശംസകളുമായി എത്തിയിരുന്നു. അതോടൊപ്പം കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യാനിരുന്ന ഒരു സിനിമയുടെ വിവരം തിരിക്കി ഒരു ആരാധകനും രംഗത്തെത്തി. ഗോകുല്‍ സുരേഷും ധ്യാനും കേന്ദ്ര കഥാപാത്രങ്ങളായ സായാഹ്ന വാര്‍ത്തകള്‍ എന്ന ചിത്രത്തെ കുറിച്ചാണ് ആരാധകന്‍ ചോദിച്ചത്.

ഗോകുല്‍ സുരേഷുമൊന്നിച്ചുള്ള നിങ്ങളുടെ സിനിമയ്ക്ക് എന്തുപറ്റി എന്നാണ് ധ്യാനിനോട് ആരാധകന്‍ ചോദിച്ചത്. എന്നാല്‍ ധ്യാനിന് പകരം മറുപടി കൊടുത്തത് ഗോകുല്‍ സുരേഷ് ആയിരുന്നു. 'നിങ്ങള്‍ നിര്‍മാതാക്കളോട് ചോദിക്കുക, അവര്‍ എന്തിന് ഇങ്ങനെ ചെയ്തൂ എന്ന്. ഇതുപോലെ എല്ലാവരും ചോദിക്കുകയാണെങ്കില്‍ മറുപടി പറയാന്‍ അവര്‍ നിര്‍ബന്ധിതരാകും. പക്ഷേ അവര്‍ നുണ പറയുകയാണെങ്കില്‍ പിന്നീട് സംസാരിക്കുന്നത് ഞാനായിരിക്കും.' എന്നാണ് ഗോകുല്‍ മറുപടി കൊടുത്തത്.

2019ലാണ് സായാഹ്ന വാര്‍ത്തകളുടെ ചിത്രീകരണം പൂര്‍ത്തിയായത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ വരെ റിലീസ് ചെയ്തിരുന്നു. അരുണ്‍ ചന്തുവാണ് സിനിമയുടെ സംവിധായകന്‍. നവാഗതയായ ശരണ്യ ശര്‍മ്മയാണ് നായിക. ചിത്രത്തില്‍ അജു വര്‍ഗീസ്, വിനയ് ഗോവിന്ദന്‍, മകരന്ദ് ദേശ് പാണ്ഡെ, ഇന്ദ്രന്‍സ്, ഇര്‍ഷാദ്, ആനന്ദ് മന്മഥന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായിരുന്നു.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT