User
Film News

ഭിത്തി തുളച്ചെത്തുന്ന ജീപ്പില്‍ സല്‍മാനും ചിരഞ്ജീവിയും, ഹെവി ആക്ഷന്‍, ; 'ലൂസിഫര്‍ അല്ല' ചിരഞ്ജീവിയുടെ ഗോഡ്ഫാദര്‍

മറ്റേതൊരു ഭാഷയില്‍ നിന്ന് സിനിമകള്‍ തെലുങ്ക് റീമേക്കിലെത്തുമ്പോള്‍ ആ ഭാഷയിലെ പ്രേക്ഷകരുടെ അഭിരുചിക്കൊത്ത മാറ്റവും കൂട്ടിച്ചേര്‍ക്കലും ഉണ്ടാകാറുണ്ട്. അയ്യപ്പനും കോശിയും ഭീംല നായക് ആയപ്പോള്‍ മെഷിന്‍ ഗണ്ണേന്തിയ പൊലീസുകാരനായാണ് അയ്യപ്പന്‍ നായരുടെ തെലുങ്ക് പതിപ്പായ പവന്‍ കല്യാണിനെ കണ്ടത്. പൃഥ്വിരാജ് സുകുമാരന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൂസിഫര്‍ തെലുഗില്‍ ചിരഞ്ജീവിയെ നായകനാക്കി എത്തുമ്പോള്‍ രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റം.

ചിരഞ്ജീവിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ഗോഡ്ഫാദറിന്റെ ടീസര്‍ ഇന്നലെ പുറത്തിറങ്ങിയിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം സല്‍മാന്‍ ഖാനാണ്. മഞ്ജു വാര്യരുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നയന്‍താരയാണ്. മോഹന്‍രാജയാണ് സംവിധാനം.

അതേസമയം മോഹന്‍ലാല്‍ ആരാധകര്‍ ഗോഡ്ഫാദറിന്റെ ടീസറിനെ ട്രോളി രംഗത്തെത്തിയിട്ടുണ്ട്. കുറച്ച് പേര്‍ ലൂസിഫറുമായി ടീസറിനെ താരതമ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. അതുപോലെ തന്നെ ലൂസിഫര്‍ എന്ന പൊളിറ്റിക്കല്‍ ഡ്രാമയുടെ ടോണിന് ഗോഡ്ഫാദറിലേക്ക എത്തുമ്പോള്‍ മാറ്റം വന്നതായും അഭിപ്രായപ്പെടുന്നുണ്ട്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT