Kamal Haasan's Vikram 
Film News

കമല്‍ഹാസന്‍-ലോകേഷ് കനകരാജ് ചിത്രത്തിന് ഗിരീഷ് ഗംഗാധരന്‍ ക്യാമറ, ആക്ഷന്‍ ത്രില്ലര്‍

കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന സിനിമക്കായ് ക്യാമറ ചലിപ്പിക്കുന്നത് ഗിരീഷ് ഗംഗാധരന്‍. ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രമായി ഈ ചിത്രത്തിലുണ്ട്.

ലോകേഷ് കനകരാജ് ചിത്രങ്ങളായ കൈതി, മാസ്റ്റര്‍ എന്നിവയ്ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച സത്യന്‍ സൂര്യനായിരിക്കും വിക്രത്തിന്റെ ക്യാമറമാന്‍ എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. വിജയ് ചിത്രമായ സര്‍ക്കാര്‍ ക്യാമറയില്‍ പകര്‍ത്തിയതും ഗിരീഷ് ഗംഗാധരനാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാസ്റ്ററിന്റെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം ആക്ഷന്‍ ത്രില്ലറാണ്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ലോകേഷിന്റെ ആലോചന.

ജല്ലിക്കട്ട്, അങ്കമാലി ഡയറീസ്, സോളോ, ഹേയ് ജൂഡ്, ഗപ്പി എന്നീ സിനിമകളുടെ ഛായാഗ്രാഹകനാണ് ഗിരീഷ് ഗംഗാധരന്‍.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT