Film News

ഒന്നാം ഭാ​ഗത്തെക്കാൾ കൂടുതൽ തമാശ രണ്ടാം ഭാ​ഗത്തിൽ പ്രതീക്ഷിക്കാം, 'പ്രേമലു 2' എത്തുക ബി​ഗ് ബ‍ഡ്ജറ്റിലെന്ന് ​ഗിരീഷ് എഡി

ബി​ഗ് ബഡ്ജറ്റിലെത്തുന്ന സിനിമയായിരിക്കും പ്രേമലു 2 എന്ന് സംവിധായകൻ ​ഗിരീഷ് എഡി. ഗിരീഷ് എഡി സംവിധാനം ചെയ്ത നസ്ലെൻ മമിത എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു പ്രേമലു. ഹൈദരബാദ് സിറ്റിയുടെ പശ്ചാത്തലത്തിൽ‌ ഒരു റൊമാന്റിക് കോമഡി ഴോണറിലെത്തിയ പ്രേമലു പാൻ ഇന്ത്യൻ തലത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിൻ‌റെ വിജയാഘോഷ പരിപാടിയിൽ പ്രേമലുവിന്റെ രണ്ടാം ഭാ​ഗം സംവിധായകൻ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തെക്കുറിച്ച് നിരവധി ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരുന്നു. അതിൽ ഏറ്റവും കൂടുതലായി ചർച്ച ചെയ്യപ്പെട്ടത് രണ്ടാം ഭാഗത്തിന്റെ കഥ നടക്കുന്നത് സച്ചിൻ ഉപരിപഠനത്തിന് തെരഞ്ഞെടുത്ത വിദേശ രാജ്യത്ത് വെച്ചായിരിക്കും എന്നതായിരുന്നു. എന്നാൽ പ്രേമലു 2 അത്തരത്തിൽ അല്ല പ്ലാൻ ചെയ്തിരിക്കുന്നതെന്നും ഒന്നാം ഭാ​ഗത്തെക്കാൾ കൂടുതൽ തമാശകൾ രണ്ടാം ഭാ​ഗത്തിൽ പ്രതീക്ഷിക്കാമെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽ‌കിയ അഭിമുഖത്തിൽ ഗിരീഷ് എഡി പറഞ്ഞു.

ഗിരീഷ് എഡി പറഞ്ഞത്:

പ്രേമലു 2 വിന്റെ തിരക്കഥയുടെ പരിപാടികൾ നടന്നു കൊണ്ടിരിക്കുകയാണ്. അതിനിടെ ഇനി മറ്റു സിനിമകൾ ചെയ്യാനുള്ള സമയം ഇല്ല. പ്രേമലു 2 കുറച്ചു കൂടി വലിയ ബഡ്ജറ്റിൽ ചെയ്യുന്ന പടമായിരിക്കും. പ്രേമലുവിന്റെ ഒന്നാം ഭാ​ഗത്തിൽ നിന്ന് ആളുകൾക്ക് ഉണ്ടായിട്ടുള്ള പ്രതീക്ഷികൾ പോലെ കുറച്ച് കൂടുതൽ തമാശയും സംഭവങ്ങളും ഒക്കെയുണ്ടാവുന്ന പടമായിരിക്കും. ആ സിനിമയെ മുഴുവനായി മറ്റൊരു നാട്ടിലേക്ക് പറിച്ചു നട്ടാൽ അതിന് പല പ്രശ്നങ്ങളും ഉണ്ടാവും. അതുകൊണ്ട് അങ്ങനെയല്ല പ്രേമലു 2 പ്ലാൻ ചെയ്തിരിക്കുന്നത്.

ഭാവന സ്റ്റുഡിയോസിന്റെ ഏഴാമത്തെ പ്രൊഡക്ഷൻ ചിത്രമായാണ് പ്രേമലു 2 ഒരുങ്ങുന്നത്. സിനിമയുടെ ആ​ദ്യ ഭാ​ഗത്തിലെ അതേ താരനിരയും അണിയറ പ്രവർത്തകരും തന്നെയായിരിക്കും രണ്ടാം ഭാഗത്തിലുമെത്തുക. പ്രേമലു എന്ന ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് സംവിധായകൻ രാജമൗലിയും തെലുങ്ക് താരം മഹേഷ് ബാബുവും മുൻപ് രം​ഗത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. മലയാളത്തിനു പുറമെ തമിഴ്–തെലുങ്ക് ഭാഷകളിലും ഡബ്ബ് ചെയ്യുന്ന ചിത്രം ഒരുമിച്ച് റിലീസ് ചെയ്യാനാണ് സാധ്യത.

നസ്ലെനെ നായകനാക്കി ​ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന 'ഐ ആം കാതലൻ' ആണ് ​ഗിരീഷ് എഡിയുടേതായി ഇപ്പോൾ തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം. പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. താൻ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ സിനിമയായിരിക്കും ഐ ആം കാതലൻ എന്ന് മുൻപ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ​ഗിരീഷ് എഡി പറഞ്ഞിരുന്നു.

ഗിരീഷ് എഡി പറഞ്ഞത്:

ഐ ആം കാതലൻ എന്ന സിനിമ ഒരു വർഷം മുമ്പ് ഷൂട്ട് ചെയ്ത സിനിമയാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ സിനിമയുടെ ഷൂട്ട് കഴിഞ്ഞിരുന്നു. ആ സിനിമയ്ക്ക് കുറച്ച് പ്രശ്നങ്ങൾ വന്നത് കാരണമാണ് ഞാൻ പ്രേമലുവിലേക്ക് വന്നത്. ആ സിനിമയുടെ ബാക്കി പരിപാടികൾ തീർത്ത് ഇനി അത് ചെയ്യണം. ആ സിനിമ മറ്റൊരു സബ്ജക്ടാണ്. ചെറിയ പടമാണ്. ഞാൻ തുടർച്ചയായി ചെയ്തു വന്ന പാറ്റേണിൽ നിന്നു വ്യത്യസ്തമായ ഒരു സംഭവമായിരിക്കും. അത്രയും മാത്രമേ ഈ ഘട്ടത്തിൽ പറയാൻ സാധിക്കുകയുള്ളൂ.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT