Film News

ഭാവന സ്റ്റുഡിയോസിന്റെ അടുത്ത പടം പ്രേമലു 2 അല്ല, അത് മറ്റൊരു ​ഗിരീഷ് എ ഡി പടമാണ്: ദിലീഷ് പോത്തൻ

ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം പ്രേമലു 2 ആയിരിക്കില്ല എന്ന് ദിലീഷ് പോത്തൻ. നസ്ലെൻ മമിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ​ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രമായിരുന്നു പ്രേമലു. ഹൈദരബാദ് സിറ്റിയുടെ പശ്ചാത്തലത്തിൽ‌ ഒരു റൊമാന്റിക് കോമഡി ഴോണറിലെത്തിയ പ്രേമലു പാൻ ഇന്ത്യൻ തലത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ വിജയാഘോഷ പരിപാടിയിൽ പ്രേമലുവിന്റെ രണ്ടാം ഭാ​ഗവും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഭാവന സ്റ്റുഡിയോസ് അടുത്തതായി നിർമിക്കാനൊരുങ്ങുന്ന ചിത്രം പ്രേമലു 2 ആയിരിക്കില്ല എന്നും ​ഗിരീഷ് എഡിയുടെ തന്നെ മറ്റൊരു ചിത്രമായിരിക്കും അതെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ​ദിലീഷ് പോത്തൻ പറഞ്ഞു.

ദിലീഷ് പോത്തൻ പറഞ്ഞത്:

ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന അടുത്ത സിനിമ ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രം ആണ്. അതിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഇനി വരും. എന്തായാലും ഈ മാസത്തിനുള്ളിൽ അത് വരാം. പ്രേമലു 2 ആയിരിക്കില്ല ഞങ്ങളുടെ അടുത്ത പടം. മറ്റൊരു ഗിരീഷ് എ ഡി സിനിമ ആയിരിക്കും എന്ന് പ്രതീക്ഷിക്കാം.

അതേസമയം പ്രേമലു 2 ഒരുങ്ങുക ഒരു ബി​ഗ് ബഡ്ജറ്റ് സിനിമയായിട്ടായിരിക്കും എന്ന് മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ​ഗിരീഷ് എ ഡി പറഞ്ഞിരുന്നു. രണ്ടാം ഭാ​ഗം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ആകെ ചർച്ച ചെയ്യപ്പെട്ടത് രണ്ടാം ഭാഗത്തിന്റെ കഥ നടക്കുന്നത് സച്ചിൻ ഉപരിപഠനത്തിന് തെരഞ്ഞെടുത്ത വിദേശ രാജ്യത്ത് വെച്ചായിരിക്കും എന്നതായിരുന്നു. എന്നാൽ പ്രേമലു 2 അത്തരത്തിൽ അല്ല പ്ലാൻ ചെയ്തിരിക്കുന്നതെന്നും ഒന്നാം ഭാ​ഗത്തെക്കാൾ കൂടുതൽ തമാശകൾ രണ്ടാം ഭാ​ഗത്തിൽ പ്രതീക്ഷിക്കാമെന്നും ക്യു സ്റ്റുഡിയോയോട് ഗിരീഷ് എ ഡി പറഞ്ഞു.

ഗിരീഷ് എ ഡി പറഞ്ഞത്:

പ്രേമലു 2 വിന്റെ തിരക്കഥയുടെ പരിപാടികൾ നടന്നു കൊണ്ടിരിക്കുകയാണ്. അതിനിടെ ഇനി മറ്റു സിനിമകൾ ചെയ്യാനുള്ള സമയം ഇല്ല. പ്രേമലു 2 കുറച്ചു കൂടി വലിയ ബഡ്ജറ്റിൽ ചെയ്യുന്ന പടമായിരിക്കും. പ്രേമലുവിന്റെ ഒന്നാം ഭാ​ഗത്തിൽ നിന്ന് ആളുകൾക്ക് ഉണ്ടായിട്ടുള്ള പ്രതീക്ഷികൾ പോലെ കുറച്ച് കൂടുതൽ തമാശയും സംഭവങ്ങളും ഒക്കെയുണ്ടാവുന്ന പടമായിരിക്കും. ആ സിനിമയെ മുഴുവനായി മറ്റൊരു നാട്ടിലേക്ക് പറിച്ചു നട്ടാൽ അതിന് പല പ്രശ്നങ്ങളും ഉണ്ടാവും. അതുകൊണ്ട് അങ്ങനെയല്ല പ്രേമലു 2 പ്ലാൻ ചെയ്തിരിക്കുന്നത്.

ഭാവന സ്റ്റുഡിയോസിന്റെ ഏഴാമത്തെ പ്രൊഡക്ഷൻ ചിത്രമായാണ് പ്രേമലു 2 ഒരുങ്ങുന്നത് എന്നാണ് പ്രഖ്യാപന സമയത്ത് അറിയിച്ചിരുന്നത്. സിനിമയുടെ ആ​ദ്യ ഭാ​ഗത്തിലെ അതേ താരനിരയും അണിയറ പ്രവർത്തകരും തന്നെയായിരിക്കും രണ്ടാം ഭാഗത്തിലുമെത്തുക. പ്രേമലു എന്ന ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് സംവിധായകൻ രാജമൗലിയും തെലുങ്ക് താരം മഹേഷ് ബാബുവും മുൻപ് രം​ഗത്തിയിരുന്നത് വലിയ വാർത്തയായിരുന്നു.

പഠിക്കുന്ന കാലം വരെ മലയാളം സിനിമകള്‍ കണ്ടിട്ടേയില്ല, ആദ്യമായി കണ്ടത് ആ ഷൈന്‍ ടോം ചിത്രം: കതിര്‍

സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും സിനിമയ്ക്കായി ഉപയോ​ഗിച്ചിട്ടില്ല, രണ്ടും രണ്ടാണ്: അരുണ്‍ ചെറുകാവില്‍

കടൽ ഇങ്ങനെ കേറും, കൊറേ സാധനങ്ങൾ കൊണ്ടുപോകും, ഈ തീരത്ത് തന്നെ ഞങ്ങൾ തകർന്ന് തീരും | കടൽ കവരുന്ന കണ്ണമാലി | News Documentary

സാഗര്‍ ഏലിയാസ് ജാക്കിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഓഡീഷനിലൂടെ, അതിലും ഒരു ഭാഗ്യം ലഭിച്ചിരുന്നു: സുധി കോപ്പ

മൈക്കിള്‍ ജാക്സന്‍റേത് പോലുള്ള ഗാനങ്ങള്‍ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു: വിധു പ്രതാപ്

SCROLL FOR NEXT