Film News

'ഇനിയെങ്കിലും പറ എന്റെ ബന്ധുവാണോ കൊടുമൺ പോറ്റി’ എന്ന് രാഹുലിനോട് ചോദിച്ചു: ജിബിൻ ഗോപിനാഥ്

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത പുതിയ ചിത്രം ഡീയസ് ഈറെ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. രാഹുലിന്റെ മുൻചിത്രങ്ങളായ ഭൂതകാലം, ഭ്രമയുഗം എന്നിവയുമായി ഈ ചിത്രത്തെ കണക്റ്റ് ചെയ്തുകൊണ്ട് ഇതെല്ലാം ഒരു സിനിമാറ്റിക് യൂണിവേഴ്സിനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ അക്കാര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് ഡീയസ് ഈറെയിലെ മധുസൂദനൻ പോറ്റി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ജിബിൻ ഗോപിനാഥ്. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജിബിൻ ഗോപിനാഥിന്റെ വാക്കുകൾ:

ഡീയസ് ഈറെയിലെ കഥാപാത്രത്തിന്റെ പേര് മധുസൂദനൻ പോറ്റി എന്നാണെന്ന് കണ്ടപ്പോൾ ഇത് നമ്മുടെ കൊടുമൺ പോറ്റിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഞാൻ ചോദിച്ചു. ‘ഇല്ല’ എന്നായിരുന്നു രാഹുലിന്റെ മറുപടി. എന്നാൽ ഇപ്പോൾ സിനിമ റിലീസായതിന് പിന്നാലെ ‘ഇനിയെങ്കിലും പറ എന്റെ ബന്ധുവാണോ കൊടുമൺ പോറ്റി’ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. പിന്നാലെ ‘നിങ്ങൾക്ക് എന്ത് തോന്നുന്നു’ എന്ന് അദ്ദേഹത്തിന്റെ മറുചോദ്യവും വന്നു. ‘അങ്ങനെയൊരു ബന്ധുത്വം കിട്ടിയാൽ കൊള്ളാമെന്നുണ്ട്’ എന്ന് ഞാൻ തിരിച്ച് ഒരു മറുപടിയും കൊടുത്തു. ഭൂതകാലം എന്ന സിനിമയിലെ റെഫറൻസ് സംബന്ധിച്ചും ഞാൻ ചോദിച്ചു. ‘ആലോചിക്കാവുന്നതാണ്’ എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

അതേസമയം ഡീയസ് ഈറെ ആഗോളതലത്തിൽ 75 കോടിയും കടന്ന് പ്രദർശനം തുടരുകയാണ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്. ഛായാഗ്രഹണം: ഷെഹ്നാദ് ജലാൽ ISC, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: എം. ആർ. രാജാകൃഷ്ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ: എസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, VFX: ഡിജിബ്രിക്സ്, DI: റംഗ്‌ട്രേസ് മീഡിയ തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.

കെപി ചായ് ഖിസൈസില്‍; ഉദ്ഘാടനം നാളെ

ബിഹാറില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലേക്ക്; കാലിടറി ആര്‍ജെഡിയും മഹാസഖ്യവും, രണ്ടക്കം തികക്കാനാകാതെ കോണ്‍ഗ്രസ്

തെളിവില്ലെന്ന് പൊലീസ്; അതിജീവിതക്കെതിരെ ക്രൈംബ്രാഞ്ച്; ഒടുവില്‍ പാലത്തായി കേസില്‍ ബിജെപി നേതാവായ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി

'ചെറുത്, എന്നാൽ വലിയ സ്വാഗുള്ള റോളാണത്'; ടിക്കി ടാക്ക'യിലെ കഥാപാത്രത്തെക്കുറിച്ച് അതുല്യ ചന്ദ്ര

13 കാരി ഫാത്തിമ അബ്ദുള്‍ അസീസിന്‍റെ റെവൊലൂഷന്‍,ദ ലൈറ്റ് ഓഫ് നുറോവിയ പ്രകാശിതമായി

SCROLL FOR NEXT