Film News

മലയാളത്തില്‍ നായകനാവാന്‍ ഗൗതം മേനോന്‍; 'ലവ്ഫുള്ളി യുവേഴ്‌സ് വേദ' ഫസ്റ്റ് ലുക്ക്

ഗൗതം വാസുദേവ് മേനോന്‍, ശ്രീനാഥ് ഭാസി, രജിഷ വിജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന മലയാള ചിത്രം 'ലവ്ഫുള്ളി യുവേഴ്‌സ് വേദ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നവാഗതനായ പ്രഗേഷ് സുകുമാരനാണ് സംവിധായകന്‍. ആര്‍ ടു എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ രാധാകൃഷ്ണന്‍ കല്ലായില്‍, റുവിന്‍ വിശ്വം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തൊണ്ണൂറ് കാലഘട്ടങ്ങളിലെ കാമ്പസ് സൗഹൃദത്തിന്റെയും പ്രണയതിന്റെയും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ വെങ്കിടേഷ് ,ഷൈന്‍ ടോം ചാക്കോ, അപ്പാനി ശരത്, അനിഘ സുരേന്ദ്രന്‍, ഷാജു ശ്രീധര്‍, ഐ.എം. വിജയന്‍ എന്നിവരോടൊപ്പം അന്‍പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.

ടോബിന്‍ തോമസാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. കോ പ്രൊഡ്യൂസര്‍- വിബീഷ് വിജയന്‍, ലൈന്‍-പ്രൊഡൂസര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റെനി ദിവാകരന്‍. ഡിസംബര്‍ 15ന് തൃശ്ശൂരില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT