Film News

ഡൊമിനിക് എന്ന ചിത്രത്തിന് കുറച്ചു കൂടി പ്രമോഷൻ നൽകാമായിരുന്നു, അത് റിലീസ് ആയ കാര്യം ഇപ്പോഴും പലർക്കും അറിയില്ല: ഗൗതം വാസുദേവ് മേനോൻ

മമ്മൂട്ടിയെ നായകനാക്കി ​ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്'. ഒരു കോമഡി-ത്രില്ലർ ഴോണറിൽ എത്തിയ ചിത്രം എന്നാൽ തിയറ്ററുകളിൽ വലിയ ഓളം സൃഷ്ടിച്ചില്ല. എന്നാൽ പലർക്കും അങ്ങനെ ഒരു ചിത്രം റിലീസ് ചെയ്ത കാര്യം ഇപ്പോഴും അറിയില്ലെന്നും ആ ചിത്രത്തിന് കുറച്ചു കൂടി പ്രമോഷൻ നൽകേണ്ടതായിരുന്നുവെന്നും ​ഗൗതം വാസുദേവ് മേനോൻ പറയുന്നു. ഇപ്പോഴും പലരും മമ്മൂട്ടിക്കൊപ്പം ചെയ്യുന്ന സിനിമ എന്നാണ് റിലീസ് എന്ന് തന്നോട് ചോ​ദിക്കാറുണ്ടെന്നും പേർളി മാണിക്ക് നൽകിയ അഭിമുഖത്തിൽ ​​ഗൗതം വാസുദേവ് മേനോൻ പറഞ്ഞു.

ഗൗതം വാസുദേവ് മേനോൻ പറഞ്ഞത്:

ആ സിനിമയ്ക്ക് കുറച്ച് കൂടി പ്രൊമോഷൻ നൽകാമായിരുന്നു എന്ന് ഞാൻ ആഗ്രഹിക്കുന്നു. ആ സിനിമയെപ്പറ്റി ഇപ്പോഴും പലര്‍ക്കും അറിയില്ല. മമ്മൂക്കയെ വെച്ച് സംവിധാനം ചെയ്ത സിനിമ എന്നാണ് റിലീസ് ചെയ്യുന്നത് എന്ന് ഇപ്പോഴും പലരും ചോദിക്കുന്നുണ്ട്. ബസൂക്കയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിൽ ഒരു ജേണലിസ്റ്റും ഇതേ ചോദ്യം എന്നോട് ചോദിച്ചു. കേരളത്തിൽ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴും ഇതേ ചോദ്യമുണ്ടായി.

2025 ലെ മമ്മൂട്ടിയുടെ ആദ്യ റിലീസ് ആയി എത്തിയ ചിത്രമായിരുന്നു ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്. ചിത്രത്തിൽ ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവ് ആയാണ് മമ്മൂട്ടി എത്തിയത്. ഡൊമിനിക് ഡിറ്റക്റ്റീവ്‌സ് എന്ന ഡിറ്റക്റ്റീവ്‌സ് ഏജന്‍സി അന്വേഷിക്കുന്ന ഒരു കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ഈ ആറാം ചിത്രമാണ് ഡൊമിനിക്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. ഗോകുൽ സുരേഷ്, സുഷ്മിത ഭട്ട് എന്നിവർക്കൊപ്പം വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT