Film News

അഭിനയം തുടങ്ങിയതിന് ശേഷം ലാല്‍ സാറിന്റെ സിനിമകള്‍ ഒരുപാട് കണ്ടിട്ടുണ്ട്: ദൃശ്യം പത്ത് തവണ കണ്ടുവെന്ന് ഗൗതം മേനോന്‍

സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയതിന് ശേഷം മോഹന്‍ലാല്‍ സിനിമകള്‍ ഒരുപാട് കണാറുണ്ടെന്ന് സംവിധായകനും നടനുമായി ഗൗതം വാസുദേവ് മേനോന്‍. വളരെ അനായാസമായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ദൃശ്യം2 പത്ത് തവണയെങ്കിലും കണ്ടിട്ടുണ്ടെന്നും ഗൗതം മേനോന്‍ പറയുന്നു. ഫിലിം കമ്പാനിയന്‍ സൗത്തിന്റെ 'ആക്ടേഴ്‌സ് റൗണ്ട് ടേബിളില്‍' സംസാരിക്കവെയാണ് ഗൗതം മേനോന്‍ മോഹന്‍ലാലിനെ കുറിച്ച് സംസാരിച്ചത്.

ഗൗതം മേനോന്‍ പറഞ്ഞത്:

ഞാന്‍ കമല്‍ സാറിന്റെ സിനിമകളുടെ വലിയ ആരാധകരനാണ്. അതേ കുറിച്ച് ഞാന്‍ മുന്‍പും സംസാരിച്ചിട്ടുണ്ട്. പിന്നെ മോഹന്‍ലാല്‍ സാറാണ് എനിക്ക് പ്രിയപ്പെട്ടത്. ഞാന്‍ അഭിനയം തുടങ്ങിയതിന് ശേഷം അദ്ദേഹത്തിന്റെ സിനിമകള്‍ ഒരുപാട് കണ്ടിട്ടുണ്ട്. അദ്ദേഹം വളരെ അനായാസമായാണ് അഭിനയിക്കുന്നത്.

ഞാന്‍ ദൃശ്യം 2 പത്ത് തവണയെങ്കിലും കണ്ടിട്ടുണ്ടാവും. എങ്ങനെ വളരെ അനായാസമായി ക്യാമറക്ക് മുന്നില്‍ എത്തുമ്പോള്‍ കോണ്‍ഷ്യസ് ആകാതെ അഭിനയിക്കാമെന്ന് പഠിക്കുന്നതിനാണ് കൂടുതലായും അദ്ദേഹത്തിന്റെ സിനിമ കണ്ടിരുന്നത്. അതിന് മുമ്പും ഞാന്‍ ലാല്‍ സാറിന്റെ സിനിമകള്‍ കണ്ടിട്ടുണ്ട്.

വിന്‍ എ ഡ്രീം ഹോം ക്യാംപെയിനുമായി ഷക്ലാന്‍ ഗ്രൂപ്പ്

'രാമനാരായണ്‍ ഭയ്യാര്‍' മരിച്ചതല്ല, തല്ലിക്കൊന്നതാണ്; ഉത്തരേന്ത്യയിലല്ല, വാളയാറില്‍

അംബേദ്കര്‍ മുസ്ലീം വിരുദ്ധനാണോ? അംബേദ്കറെ കാവിവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ? Dr.T.S.Syam Kumar Interview

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോ​ഗങ്ങൾ, നിരവധി കലാപരിപാടികൾ

മലയാളിയായ വി നന്ദകുമാർ റീട്ടെയ്ൽ പ്രൊഫഷ്ണൽ ഓഫ് ദി ഇയർ

SCROLL FOR NEXT