Film News

'അഭിനയിച്ചിരിക്കുന്ന രീതി, കഥ നടക്കുന്നിടത്തേക്ക് കൊണ്ടുപോവുകയാണ്', കാളിദാസിന്റെ പ്രകടനത്തെ പുകഴ്ത്തി ഗൗതം വാസുദേവ് മേനോന്‍

നെറ്റ്ഫ്‌ളിക്‌സിന്റെ തമിഴ് ആന്തോളജി ചിത്രം 'പാവ കഥൈകളി'ലെ കാളിദാസ് ജയറാമിന്റെ പ്രകടനത്തെ പുകഴ്ത്തി സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. സുധ കൊങ്കര, വിഘ്‌നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ എന്നിവരുടെ നാല് ലഘുചിത്രങ്ങളാണ് പാവ കഥൈകളിലുള്ളത്.

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ കാളിദാസിന്റെ പ്രകടനം ചര്‍ച്ചയാവുകയും ചെയ്തിരുന്നു. സുധ കൊങ്കരയുടെ 'തങ്കം' എന്ന ചിത്രത്തില്‍ സത്താര്‍ എന്ന കഥാപാത്രത്തെയാണ് കാളിദാസ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഭരദ്വാജ് രംഗന്‍ നടത്തിയ അഭിമുഖത്തിലാണ് കാളിദാസിന്റെ പ്രകടനത്തെ ഗൗതം വാസുദേവ് മേനോന്‍ അഭിനന്ദിക്കുന്നത്.

'സുധയുടെ ചിത്രത്തില്‍ വളരെ മനോഹരമായ രീതിയില്‍ ട്രാന്‍സ് ആംഗിള്‍ കടന്നുവരുന്നുണ്ട്. കാളിദാസ് അഭിനയിച്ചിരിക്കുന്ന രീതി എടുത്തുപറയേണ്ടതാണ്. മാത്രമല്ല, ആ പ്രകടനത്തെയും കഥയിലും സുധ സ്വീകരിച്ചിരിക്കുന്ന രീതി... കഥ നടക്കുന്ന സ്ഥലത്തേക്ക് നമ്മെ കൊണ്ടുപോവുകയാണ്. ഈ കഥാപാത്രങ്ങളെല്ലാം വളരെ ലൈവ് ആയി നമ്മളിലേക്ക് എത്തിച്ചേരും', ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.

ഈ മാസം 18നാണ് പാവ കഥൈകള്‍ പ്രേക്ഷകരിലേക്കെത്തുന്നത്. 'തങ്കം' എന്ന സുധ കൊങ്ങരയുടെ സിനിമയില്‍ കാളിദാസ് ജയറാമാണ് കേന്ദ്രകഥാപാത്രം. ഭവാനി ശ്രി, ശന്തനു ഭാഗ്യരാജ് എന്നിവരും ചിത്രത്തിലുണ്ട്. ആമസോണ്‍ പ്രൈമില്‍ പുത്തന്‍ പുതു കാലൈ എന്ന ആന്തോളജിയില്‍ സുധാ കൊങ്ങര സംവിധാനം ചെയ്ത ഇളമൈ ഇതോ ഇതോ എന്ന സിനിമയില്‍ കാളിദാസ് കേന്ദ്രകഥാപാത്രമായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലവ് പണ്ണ ഉട്രനും എന്ന പേരിലാണ് വിഘ്‌നേഷ് ശിവന്‍ ചിത്രം. അഞജലിയും കല്‍ക്കിയുമാണ് പ്രധാന കഥാപാത്രങ്ങള്‍. വെട്രിമാരന്‍ ഒരുക്കുന്ന ഊര്‍ ഇരവില്‍ പ്രകാശ് രാജ്, സായ് പല്ലവി, ഹരി എന്നിവരാണ് കഥാപാത്രങ്ങള്‍. വാന്‍മകള്‍ എന്ന പേരിലാണ് ഗൗതം വാസുദേവ് മേനോന്റെ സിനിമ. ഗൗതം വാസുദേവ് മേനോനും സിമ്രാനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു.

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

പൂർണ്ണിമ ഇന്ദ്രജിത്ത് - ഹക്കീം ഷാ ചിത്രം 'ഒരു കട്ടിൽ ഒരു മുറി' ; പുതിയ റിലീസ് തീയതി പുറത്തുവിട്ടു

'വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിൽ' ; ഒരു ദിവസം നടക്കുന്ന ഫൺ മൂവി ആണ് മന്ദാകിനിയെന്ന് അൽത്താഫ് സലിം

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

SCROLL FOR NEXT