Film News

ഗാർഗി, സായ് പല്ലവി നായിക; ഐശ്വര്യ ലക്ഷ്മി നിർമ്മാണം

സായ് പല്ലവി നായികയായെത്തുന്ന പുതിയ ചിത്രം ഗാര്‍ഗിയുടെ ഫസ്റ്റ് ലുക് പുറത്ത്. ബൈ ലിംഗ്വലായി ഒരുങ്ങുന്ന ചിത്രത്തിന്റെ മേക്കിങ് ഗ്ലിംപ്‌സും ഫസ്റ്റ് ലുക്കുമാണ് പുറത്ത് വന്നിരിക്കുന്നത്. നടി ഐശ്വര്യ ലക്ഷമി നിര്‍മ്മാതാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗൗതം രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

റിച്ചി എന്ന നിവിന്‍ പോളി ചിത്രത്തിന് ശേഷം ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാര്‍ഗി. സായ് പല്ലവിയുടെ ജന്മദിനത്തിലാണ് ഗാര്‍ഗിയുടെ ഫസ്റ്റ് ലുക്ക് ടീം പുറത്തുവിടുന്നത്. ഐശ്വര്യ ലക്ഷ്മി, രവിചന്ദ്രന്‍ രാമചന്ദ്രന്‍, തോമസ് ജോര്‍ജ്ജ്, ഗൗതം രാമചന്ദ്രന്‍ എന്നിവരും നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം പ്രേമകൃഷ്ണ അക്കട്ടു. എഡിറ്റിങ് ഷഫീക് മുഹമ്മദ് അലി.

'ഈ ചിത്രത്തെക്കുറിച്ച് പറയാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. അവസാനം എന്റെ ജന്മദിനത്തില്‍ ഞങ്ങളുടെ ടീം ഇത് പുറത്തുവിട്ടിരിക്കുന്നു, സമര്‍പ്പിക്കുന്നു, ഗാര്‍ഗി.' സായ് പല്ലവി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ചിത്രം തിയേറ്റര്‍ റിലാസാണോ ഒടിടി ആയിരിക്കുമോ എന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടില്ല. നാനി നായകനായെത്തിയ ശ്യാം സിംഗ റോയാണ് സായ് പല്ലവിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

'ആശാനി'ലെ ആശാനായി ഇന്ദ്രൻസ്; സിനിമയുടെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

'ഓരോ ദിവസവും നാല് മണിക്കൂറിലധികം എടുത്താണ് ആ മേക്കപ്പ് ഒരുക്കിയത്'; ‘തീയേറ്റർ’ പ്രോസ്തറ്റിക് മേക്കപ്പ് വീഡിയോയുമായി സേതു

ആന്ധ്രാ മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം : നിക്ഷേപകരെ ആന്ധ്രയിലേക്ക് ക്ഷണിച്ച് ചന്ദ്രബാബു നായിഡു; വിശാഖപട്ടണത്ത് ലുലുമാളുയരും

500 കോടി സിനിമകൾ മ്യുസിക് കോൺസേർട്ട് പോലെ, എന്റെ സിനിമകൾ സ്‌കൂളുകൾ പോലെയും: മാരി സെൽവരാജ്

അതിദാരിദ്ര്യ മുക്തി; ലക്ഷ്യം നേടിയത് എങ്ങനെ? ശാസ്ത്രവും രാഷ്ട്രീയവും

SCROLL FOR NEXT