Film News

'പറയാനും രാജിവെക്കാനുമൊക്കെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്', സംഘടന ആരുടെയും അവസരം ഇല്ലാതാക്കിയിട്ടില്ലെന്ന് കെ.ബി ഗണേഷ് കുമാര്‍

അമ്മ സംഘടനയില്‍ നിന്ന് നടി പാര്‍വ്വതി രാജിവെച്ച വിഷയത്തില്‍ പ്രതികരണവുമായി കെ.ബി ഗണേഷ് കുമാര്‍ എം.എല്‍എ. എന്തും പറയാനും രാജിവെക്കാനുമൊക്കെ ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

അമ്മ സംഘടന ആരുടെയും അവസരങ്ങള്‍ ഇല്ലാതാക്കിയിട്ടില്ലെന്നും നടന്‍, 'സംഘടന ആരെയും വിളിച്ച് അവസരം കൊടുക്കരുതെന്നും പറയില്ല, അതൊക്കെ വെറുതെ പറയുകയാണ്. മോഹന്‍ലാലിനെ പോലെ മമ്മൂട്ടിയെ പോലെ ഇന്നസെന്റിനെ പോലുള്ള ആളുകളൊക്കെ ആരെയെങ്കിലും വിളിച്ച് ചാന്‍സ് കൊടുക്കരുതെന്നൊക്കെ പറയുമോ?'.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഇന്ത്യയില്‍ ഒരു നല്ല ഭരണഘടനയുണ്ട്, അതനുസരിച്ച് ആര്‍ക്കും ആരെയും എന്തും പറയാം, മനസില്‍ തോന്നുന്ന കാര്യങ്ങള്‍ പ്രകടിപ്പിക്കാം. അതൊന്നും ചോദ്യം ചെയ്യാന്‍ നമുക്ക് അധികാരമില്ല', ഗണേഷ് കുമാര്‍ പറഞ്ഞു.

ലോകരുചികളെ വരവേറ്റ് യുഎഇ; ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കമായി

മുഖ്യമന്ത്രി യുഎഇയിലെത്തി

എം.വി കുഞ്ഞുമുഹമ്മദ് ഹാജിയുടെ ആത്മകഥ ‘തടാഗം-വിജ(ന)യ വഴിയിലെ ഓർമകൾ’ പ്രകാശനം ഇന്ന്

'ഇത്തിരി നേരം ഒത്തിരി ഓർമ്മകൾ'; മികച്ച പ്രതികരണം നേടി റോഷൻ മാത്യു- സെറിൻ ശിഹാബ് ചിത്രം

ഹിറ്റ് ആവർത്തിച്ച് അൽത്താഫ്-അനാർക്കലി കോംബോ; മികച്ച പ്രതികരണവുമായി 'ഇന്നസെന്റ്'

SCROLL FOR NEXT