Film News

'കൊറോണ കാലമൊക്കെയല്ലേ, ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലെ'; പാര്‍വതിയെ അധിക്ഷേപിച്ച് ഗണേഷ് കുമാര്‍

നടി പാര്‍വതിയെ അധിക്ഷേപിച്ച് നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍. അമ്മ സംഘടനയില്‍ നിന്ന് പാര്‍വതി രാജിവെച്ച വിഷയം സംബന്ധിച്ച ചോദ്യത്തിനായിരുന്നു പരിഹാസ രൂപേണയുള്ള ഗണേഷ് കുമാറിന്റെ മറുപടി.

'എന്തും പറയാനും രാജിവെക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കുമുണ്ട്. കൊറോണ കാലമൊക്കെയല്ലേ, വല്ലപ്പോഴും നിങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലെ?', പാര്‍വതിയെ പരിഹസിച്ച് ഗണേഷ് കുമാര്‍ പറഞ്ഞു.

'ഇന്ത്യയില്‍ ഒരു നല്ല ഭരണഘടനയുണ്ട്, അതനുസരിച്ച് ആര്‍ക്കും ആരെയും എന്തും പറയാം, മനസില്‍ തോന്നുന്ന കാര്യങ്ങള്‍ പ്രകടിപ്പിക്കാം. അതൊന്നും ചോദ്യം ചെയ്യാന്‍ നമുക്ക് അധികാരമില്ല'. അമ്മ സംഘടന ആരുടെയും അവസരങ്ങള്‍ ഇല്ലാതാക്കിയിട്ടില്ലെന്നും എം.എല്‍.എ പറഞ്ഞു. 'സംഘടന ആരെയും വിളിച്ച് അവസരം കൊടുക്കരുതെന്നും പറയില്ല, അതൊക്കെ വെറുതെ പറയുകയാണ്. മോഹന്‍ലാലിനെ പോലെ മമ്മൂട്ടിയെ പോലെ ഇന്നസെന്റിനെ പോലുള്ള ആളുകളൊക്കെ ആരെയെങ്കിലും വിളിച്ച് ചാന്‍സ് കൊടുക്കരുതെന്നൊക്കെ പറയുമോ?'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഒരു ചാനല്‍ പരിപാടിക്കിടെ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു പാര്‍വ്വതി അമ്മ സംഘടനയില്‍ നിന്ന് രാജിവെച്ചത്. ഭാവനയെ മരിച്ചു പോയ ആളുമായി താരതമ്യം ചെയ്ത ഇടവേള ബാബു രാജിവെക്കണമെന്നും പാര്‍വതി ആവശ്യപ്പെട്ടിരുന്നു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT