Film News

ഇതാണ്കലാസദന്‍ ഉല്ലാസ്, രമേഷ് പിഷാരടി ചിത്രത്തിലെ മമ്മൂട്ടി  

THE CUE

മമ്മൂട്ടിയുടെ ഓണച്ചിത്രമായി എത്തുന്ന ഗാനഗന്ധര്‍വനിലെ ലുക്ക് പുറത്തുവന്നു. കലാസദന്‍ ഉല്ലാസ് എന്ന ഗാനമേളാ ട്രൂപ്പിലെ പാട്ടുകാരനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കൊച്ചിന്‍ കലാസദന്‍ എന്ന ഗാനമേളാ ട്രൂപ്പിലെ അടിപൊളി പാട്ടുകള്‍ മാത്രം പാടുന്ന പാട്ടുകാരനാണ് ഇയാള്‍.

പുതുമുഖം വന്ദിതയാണ് നായിക. രമേഷ് പിഷാരടിയും ഹരി .പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന സിനിമയില്‍ മുകേഷ് , ഇന്നസെന്റ് സിദ്ധിഖ്,സലിം കുമാര്‍ ,ധര്‍മജന്‍ ബോള്‍ഗാട്ടി ,ഹരീഷ് കണാരന്‍ , മനോജ് .കെ .ജയന്‍ ,സുരേഷ് കൃഷ്ണ ,മണിയന്‍ പിള്ള രാജു,കുഞ്ചന്‍ ,അശോകന്‍ ,സുനില്‍ സുഖദ ,അതുല്യ ,ശാന്തി പ്രിയ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു

അഴകപ്പന്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിീഗും നിര്‍വഹിക്കുന്ന ഗാനഗന്ധര്‍വ്വന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ് . ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വ്വന്റെ നിര്‍മാണം ശ്രീലക്ഷ്മി ,ശങ്കര്‍ രാജ് ,സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ് .പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ .ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ വിതരണം

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT