Film News

എനിക്കുമുണ്ട് ആഗ്രഹങ്ങള്‍, നിങ്ങളെന്നെ ജയിലില്‍ ഇട്ടിരിക്കുകയാണോ?: 'സ്വാതന്ത്ര്യ സമരം' ട്രെയ്‌ലര്‍

ആന്തോളജി ചിത്രം സ്വാതന്ത്ര്യ സമരത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ജിയോ ബേബി ഒരുക്കുന്ന ചിത്രം സോണി ലിവ്വിലാണ് റിലീസ് ചെയ്യുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്.

അഞ്ച് സിനിമകള്‍ അടങ്ങിയ ഒരു ആന്തോളജി ചിത്രമാണ് സ്വാതന്ത്ര്യ സമരം. ജിയോ ബേബിക്ക് പുറമെ മറ്റ് നാല് സംവിധായകര്‍ കൂടി ചിത്രത്തിന്റെ ഭാഗമാണ്. കുഞ്ഞില മാസ്സിലാമണി, ജിതിന്‍ ഐസക് തോമസ്, അഖില്‍ അനില്‍ കുമാര്‍, ഫ്രാന്‍സിസ് ലൂയിസ് എന്നിവരാണ് മറ്റ് സംവിധായകര്‍.

ചിത്രത്തില്‍ ജോജു ജോര്‍ജ്, രോഹിണി, രജിഷ വിജയന്‍, ശ്രിന്ദ, സിദ്ധാര്‍ഥ് ശിവ, കബനി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. മാന്‍ കൈന്റ് സിനിമാസും സിമ്മെട്രി സിനിമാസുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT