Film News

'പുരുഷന്മാരുടെ സ്നേഹം വെറും പൊള്ളയാണ്, കന്നുകാലികളോട് എന്ന പോലെയാണ് അവര്‍ സ്ത്രീകളോട് പെരുമാറുന്നത്'; അമല പോള്‍

സ്ത്രീകള്‍ അടിമത്വത്തിന്റെയും, അപമാനത്തിന്റെയുമെല്ലാം ഇരകളാണെന്ന് നടി അമല പോള്‍. ആള്‍ക്കൂട്ടത്തെ നിര്‍മ്മിക്കുന്ന ഫാക്ടറികളാണ് സ്ത്രീകളെ കാണുന്നതെന്നും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ അമല പറയുന്നു. ഓഷോയുടെ 'ദ ബുക്ക് ഓഫ് വുമണ്‍' എന്ന പുസ്തകത്തിന്റഎ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു, സ്ത്രീകളുടെ ജീവിതത്തില്‍ പുരുഷന്മാരുടെ പങ്ക് ചോദ്യം ചെയ്തു കൊണ്ടുള്ള അമലയുടെ കുറിപ്പ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുറിപ്പിന്റെ പൂര്‍ണരൂപം:

'ദ പ്രൊഫറ്റി'ലെ എല്ലാ മികച്ച ചോദ്യങ്ങളും ചോദിച്ചിരിക്കുന്നത് സ്ത്രീകളാണ്. പ്രണയം, വിവാഹം, കുട്ടികള്‍, വേദന, യാഥാര്‍ത്ഥ്യം എന്നിവയെകുറിച്ചെല്ലാം അവര്‍ ചോദിച്ചു. ദൈവത്തെ കുറിച്ചല്ല, തത്വചിന്തകളെ കുറിച്ചല്ല, പച്ചയായ ജീവിത്തതെ കുറിച്ചായിരുന്നു അത്.

എന്തു കൊണ്ടാണ് ഈ ചോദ്യങ്ങളെല്ലാം സ്ത്രീകളില്‍ നിന്നുണ്ടാകുന്നത്, പുരുഷന്മാരില്‍ നിന്നുണ്ടാകാത്തത്? എന്തുകൊണ്ടെന്നാല്‍ സ്ത്രീകള്‍ അടിമത്വത്തിന്റെ, അപമാനത്തിന്റെ, സാമ്പത്തിക ആശ്രിതത്വത്തിന്റെ എല്ലാം ഇരകളാണ്. ഇതിനെല്ലാം ഉപരി അവള്‍ ഗര്‍ഭധാരണത്തിന്റെ അവസ്ഥയും അഭിമുഖീകരിക്കുന്നു.

നൂറ്റാണ്ടുകളായി സ്ത്രീ വേദനയില്‍ ജീവിക്കുന്നവളാണ്. അവളുടെ ഉള്ളില്‍ വളരുന്ന കുഞ്ഞ് ചിലപ്പോള്‍ അവളെ ഭക്ഷണം കഴിക്കാന്‍ പോലും അനുവദിക്കാറില്ല. കഴിക്കുന്നതെല്ലാം ഛര്‍ദ്ദിച്ച് ക്ഷീണിതയാണ് അവള്‍ എന്നും. ഒമ്പത് മാസം വളര്‍ന്ന്, ഒരു കുഞ്ഞിന്റെ ജനനം മിക്കവാറും സ്ത്രീയുടെ മരണത്തിന് തുല്യമാണ്. ഒരു ഗര്‍ഭധാരണത്തില്‍ നിന്ന് മുക്തി നേടുന്നതിന് മുമ്പ് തന്നെ അവളുടെ ഭര്‍ത്താവ് അവളെ വീണ്ടും ഗര്‍ഭിണിയാക്കാന്‍ തയ്യാറെടുത്തിട്ടുണ്ടാകും. ആള്‍ക്കൂട്ടത്തെ നിര്‍മ്മിക്കാനുള്ള ഫാക്ടറിയായ് പ്രവര്‍ത്തിക്കുകയെന്നതാണ് ഒരു സ്ത്രീയുടെ പ്രധാന കര്‍മ്മം എന്നാണ് കരുതുന്നത്.

പുരുഷന്മാര്‍ എന്താണ് ചെയ്യുന്നത്? അവന്‍ അവളുടെ വേദനകളില്‍ പങ്കാളിയാകുന്നില്ല. ഒമ്പത് മാസവും അവള്‍ വേദനയിലാണ്. പ്രസവസമയത്തും അവള്‍ വേദന അനുഭവിക്കുന്നു. പുരുഷന്മാര്‍ എന്താണ് ആ സമയങ്ങളില്‍ ചെയ്യുന്നത്? പുരുഷനെ സംബന്ധിച്ചിടത്തോളം അവന്റെ കാമം തീര്‍ക്കാന്‍ മാത്രമാണ് അവന്‍ അവളെ ഉപയോഗിക്കുന്നത്. അതിന്റെ അനന്തരഫലങ്ങള്‍ സ്ത്രീക്ക് എങ്ങനെയായിരിക്കും എന്നതിനെ കുറിച്ച് അയാള്‍ക്ക് ഒട്ടും ആശങ്കയില്ല.

എന്നിട്ടും അയാള്‍ പറയുന്നു, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന്. അവന്‍ അവളെ ശരിക്കും സ്‌നേഹിച്ചിരുന്നുവെങ്കില്‍ ലോകത്ത് ജനസംഖ്യാ വര്‍ധനവ് ഉണ്ടാകുമായിരുന്നില്ല. പുരുഷന്മാരുടെ സ്‌നേഹം വെറും പൊള്ളയാണ്. കന്നുകാലികളോട് എന്ന പോലെയാണ് അവന്‍ അവളോട് പെരുമാറുന്നത്.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT