Film News

പ്രിയ പ്രകാശ് വാര്യര്‍ പാടിയ 'ആരാണ് നാം'; കൊള്ളയിലെ ആദ്യ ഗാനം

നവാഗതനായ സൂരജ് വർമ്മ സംവിധാനം ചെയ്ത് രജിഷ വിജയൻ, പ്രിയ വാര്യർ, വിനയ് ഫോർട്ട് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് 'കൊള്ള'. ചിത്രത്തിലെ 'ആരാണ് നാം' എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ഷാൻ റഹ്‌മാന്റെ സംഗീതത്തിന് വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഗാനമാലപിച്ചിരിക്കുന്നത് പ്രിയ പ്രകാശ് വാര്യർ. രണ്ടു പെൺകുട്ടികളുടെ ജീവിതങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന ചിത്രം ത്രില്ലർ സ്വഭാവത്തിലാണ് ഒരുങ്ങുന്നതെന്ന് അണിയപ്രവർത്തകർ പറയുന്നു. ഗാനരംഗങ്ങളിൽ ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ, ഒരു കൊള്ളയ്ക്കുള്ള തയ്യാറെടുപ്പുകളാണ് കാണാൻ കഴിയുന്നത്. ചിത്രം ജൂൺ 9-ന് തിയറ്ററുകളിലെത്തും. കോട്ടയം-ഏറ്റുമാനൂർ പോലൊരു സ്ഥലത്ത് നടക്കുന്ന ഒരു മോഷണവും, അതുമായി ബന്ധപ്പെട്ട അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്നും വിനയ് ഫോർട്ട് 'കൊള്ള'യുടെ പ്രചാരണത്തിന്റെ ഭാഗമായി ദ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

രജിഷയും പ്രിയയും അവതരിപ്പിക്കുന്ന പ്രധാനകഥാപാത്രങ്ങൾക്ക് എതിർഭാഗത്ത് നിൽക്കുന്നയാളാണ് എന്റെ കഥാപാത്രം. ത്രില്ലർ ഴോണറിലുള്ള ചിത്രമാണ്. പക്ഷെ നമ്മുടെ ചുറ്റുപാടും നടക്കുന്ന ഒരു കഥയാണ്. കോട്ടയം-ഏറ്റുമാനൂർ ഒക്കെ പോലുള്ള ഒരു സ്ഥലത്ത് നടക്കുന്ന മോഷണവും, അതുമായി ബന്ധപ്പെട്ട അന്വേഷണവുമാണ് ചിത്രം. എനിക്കീ തിരക്കഥയിൽ ഇന്ററസ്റ്റിംഗ് ആയി തോന്നിയ ഒരു കാര്യം ഇതൊട്ടും തന്നെ അതിശയോക്തിയോട് കൂടിയല്ല അവതരിപ്പിച്ചിരിക്കുന്നതാണ്. നമുക്ക് പെട്ടന്ന് കഥാപാത്രങ്ങളുമായി റിലേറ്റ് ചെയ്യാൻ കഴിയും.
വിനയ് ഫോർട്ട്

ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ കഥക്ക് തിരക്കഥയെഴുതിയിരിക്കുന്നത് ഡോക്ടർമാരായ ജാസിം ജലാലും നെൽസൻ ജോസഫും ചേർന്നാണ്. രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി രജീഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. ലച്ചു രജീഷ് സഹനിർമാതാവാണ്. സംഗീത സംവിധാനം ഷാൻ റഹ്മാൻ. രാജാവേൽ മോഹനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ജിയോ ബേബി , ഷെബിൻ ബെൻസൻ, പ്രേം പ്രകാശ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ. രവി മാത്യു പ്രൊഡക്ഷൻസും ചിത്രവുമായി സഹകരിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രവി മാത്യൂ, എഡിറ്റർ: അർജുൻ ബെൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷെബീർ മലവട്ടത്ത്, കലാസംവിധാനം: രാഖിൽ, കോസ്റ്റ്യൂം: സുജിത്ത്, മേക്കപ്പ്: റോണക്സ്, ടൈറ്റിൽ ഡിസൈൻ: പാലായി ഡിസൈൻസ്, ഡിസൈനർ: ജിസൻ പോൾ, പിആർഒ: മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, മാർക്കറ്റിംഗ്: കൺടന്റ് ഫാക്ടറി, സ്റ്റിൽസ്: സന്തോഷ് പട്ടാമ്പി. അയ്യപ്പൻ മൂവീസാണ് ചിത്രം വിതരണം ചെയ്യുന്നത്

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

SCROLL FOR NEXT