Film News

"മിന്നല്‍ മിന്നാണേ" 2018, എവരിവണ്‍ ഈസ് എ ഹീറോ യിലെ ആദ്യ ഗാനം

2018ൽ കേരളം സാക്ഷ്യം വഹിച്ച പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന '2018, എവരിവണ്‍ ഈസ് എ ഹീറോ'യിലെ ആദ്യ ഗാനം റിലീസ് ആയി. "മിന്നല്‍ മിന്നാണേ" എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശങ്കർ മഹാദേവനാണ്. ജോ പോളിൻറെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് വില്യം ഫ്രാൻസിസാണ്. ഗാനത്തിൽ മഴ ആസ്വദിക്കുന്ന കഥാപാത്രങ്ങളെയാണ് കാണാൻ സാധിക്കുന്നത്.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ശിവദ നായര്‍, തന്‍വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാന് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ചിത്രം മെയ് അഞ്ചിന് റിലീസ് ചെയ്യും.

2018ലെ കനത്ത മഴയുടെയും ദുരിതാശ്വാസ കാംപിൻ്റെയും ദൃശ്യങ്ങൾ ഉൾപ്പടെ പ്രളയകാലത്ത് കേരളത്തിലെ ജനങ്ങള്‍ നേരിട്ട പ്രശ്‌നങ്ങളും അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളുമെല്ലാം ട്രെയ്‌ലറിലൂടെ വ്യക്തമാക്കുന്നുണ്ട്. ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അജു വര്‍ഗീസ്, കലൈയരസൻ, ജനാർദ്ദനൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ.

കാവ്യാ ഫിലിം കമ്പനി, പി.കെ പ്രൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജൂഡ് ആന്റണി ജോസഫ്, അഖിൽ. പി. ധർമജൻ എന്നിവർ ചേർന്നാണ്. നോമ്പിൻ പോൾ സംഗീതം നിർവഹിക്കുന്നു. എഡിറ്റിംഗ് : ചമൻ ചാക്കോ ഛായാഗ്രഹണം : അഖിൽ ജോർജ്

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT