Film News

റിട്ടയര്‍ഡ് പൊലീസ് ഓഫീസര്‍ സി.ഐ.ഡി യാകുമ്പോള്‍ ; ഷാജോണിന്റെ 'സി.ഐ.ഡി രാമചന്ദ്രന്‍ റിട്ട. എസ്.ഐ' ഫസ്റ്റ് ലുക്ക്

കലാഭവന്‍ ഷാജോണിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന 'സി.ഐ.ഡി രാമചന്ദ്രന്‍ റിട്ട. എസ്.ഐ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഏ.ഡി 1877, സെന്‍സ് ലോഞ്ച് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷിജു മിസ്പാ, സനൂപ് സത്യന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു.

ബൈജു സന്തോഷ്, സുധീര്‍ കരമന, അനുമോള്‍, പ്രേംകുമാര്‍, അസീസ് നെടുമങ്ങാട്, പൗളി വില്‍സണ്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീര്‍ഘകാലം പോലീസില്‍ ജോലി ചെയ്ത ശേഷവും ആ തൊഴിലിനോടുള്ള താല്‍പ്പര്യവും കൂറും നിലനില്‍ക്കുന്നതിനാല്‍ ഡിപ്പാര്‍ട്ടുമെന്റിനു സഹായകരമായി പ്രവര്‍ത്തിക്കാനായി ഒരു ഡിറ്റക്ടീവ് സ്ഥാപനം തന്നെ തുടങ്ങുന്ന ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത്.

സനൂപ് സത്യന്‍ അനീഷ് വി ശിവദാസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംഗീതം അനു വി. ഐവർ നിര്‍വഹിക്കുന്നു. ഗാനങ്ങൾ - ദീപക് ചന്ദ്രൻ. ഛായാഗ്രഹണം- ജോ ക്രിസ്റ്റോ സേവ്യര്‍. എഡിറ്റിംഗ്- ലിജോ പോൾ. കലാസംവിധാനം മനോജ് മാവേലിക്കര, മേക്കപ്പ്- ഒക്കല്‍ ദാസ്, കോസ്റ്റ്യൂം ഡിസൈന്‍ റാണാ പ്രതാപ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- സുധന്‍ രാജ പ്രവീണ്‍, എസ്. ശരത്ത്, ലക്ഷ്മി ദേവന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഉണ്ണി. സി. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് സജി കുണ്ടറ, രാജേഷ് ഏലൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുനില്‍ പേട്ട. തിരുവനന്തപുരം, അഞ്ചല്‍, കുളത്തൂപ്പുഴ, തെന്മല എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT