Film News

ബിലാലിന് മുൻപ് 'ഭീഷ്മ പര്‍വ്വം', മാസ്സായി മമ്മൂട്ടി അമൽ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

മമ്മൂട്ടി-അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. 'ഭീഷ്മ പര്‍വ്വം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നീണ്ട മുടിയും താടിയുമായി മാസ്സ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ എന്റര്‍ടെയിനര്‍ സിനിമയുടെ ചിത്രീകരണം ഫെബ്രുവരി ആദ്യത്തോടെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കൊച്ചിയിലാകും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് തിരക്കഥ. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തിലുണ്ട്. മറ്റ് താരങ്ങള്‍ ആരൊക്കെയാകും എന്ന വിവരം പുറത്തുവന്നിട്ടില്ല.

കൊവിഡിനെ തുടര്‍ന്ന് മാറ്റിവച്ച ബിഗ് ബി സീക്വല്‍ ബിലാലിന് പകരം മമ്മൂട്ടിയും അമല്‍ നീരദും ഒരുമിക്കുന്ന ചിത്രവുമാണിത്. മമ്മൂട്ടിയും അമല്‍ നീരദും ആദ്യമായി ഒരുമിച്ച ബിഗ് ബി മലയാളത്തിലെ ട്രെന്‍ഡ് സെറ്റര്‍ സിനിമകളിലൊന്നായിരുന്നു. ബിഗ് ബിയിലെ ബിലാല്‍ ജോണ്‍ കുരിശിങ്കലിനെ വെല്ലുന്ന കഥാപാത്രമാണ് ഈ സിനിമയിലേതെന്നും ചര്‍ച്ചകളുയര്‍ന്നിട്ടുണ്ട്.

First Look Of Mammootty Amal Neerad Film Bheeshma Parvam

'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സിലേത് ഹ്യൂമർ ടച്ചുള്ള കഥാപാത്രം'; വിഷ്ണു അഗസ്ത്യ

സന്ദേശത്തെ ഇപ്പോഴും കല്ല് എറിയുന്നവരില്ലേ? ആ ചിത്രത്തെ ഇന്നും അരാഷ്ട്രീയ സിനിമ എന്ന് പലരും വിളിക്കുന്നു: സത്യൻ അന്തിക്കാട്

എന്തുകൊണ്ട് വലിയ മത്തി കിട്ടുന്നില്ല? | Dr. Grinson George Interview

'The Hit Detective'; ആഗോളതലത്തിൽ 9.1 കോടി നേട്ടവുമായി 'പെറ്റ് ഡിറ്റക്ടീവ്'

ഫൺ-ആക്ഷൻ മൂഡിൽ യുവതാരങ്ങൾ ഒന്നിക്കുന്ന 'ഡർബി'; കേരള ഷെഡ്യൂൾ പൂർത്തിയായി

SCROLL FOR NEXT