Film News

ഇതാ വരുന്നു, എൽസിയുവിന്റെ ഷോർട്ട് ഫിലിം, 'ചാപ്റ്റർ സീറോ'യുടെ ഔദ്യോഗിക പ്രഖ്യാപനവുമായി ലോകേഷ് കനകരാജ്

ലോകേഷ് കനകരാജ് ചിത്രങ്ങൾക്ക് ഭാഷാഭേദമന്യേ വലിയ ആരാധവൃന്ദമാണുള്ളത്. മൂന്ന് ചിത്രങ്ങളിലൂടെ അദ്ദേഹം സൃഷ്ടിച്ചെടുത്ത സിനിമാറ്റിക് യൂണിവേഴ്സ് തന്നെയാണ് ലേകേഷിനെ മറ്റ് സംവിധായകരിൽ നിന്ന് വ്യത്യസ്തനാക്കുന്നതും. കൈതി, വിക്രം, ലിയോ എന്നിവയാണ് എല്‍സിയു അഥവാ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ ചിത്രങ്ങള്‍. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നതും. എല്‍സിയുവിന്‍റെ ഭാഗമായി ലിയോയ്ക്ക് ശേഷം വരാനിരിക്കുന്നത് ഒരു ഫീച്ചര്‍ ചിത്രമല്ലെന്നും മറിച്ച് ഒരു ഷോര്‍ട്ട് ഫിലിം ആണെന്നും മുമ്പ് പല വാർത്തകളും ഉയർന്നു വന്നിരുന്നു, ഇപ്പോഴിതാ എൽസിയുവിന്റെ ആദ്യത്തെ ഷോർട്ട് ഫിലിമിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്.

'ചാപ്റ്റർ സീറോ' ചാപ്റ്റർ സീറോ എന്നാണ് ഈ ഹ്രസ്വചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഹ്രസ്വ ചിത്രത്തിന്‍റേതായി ഒരു പോസ്റ്റര്‍ ആണ് ലോകേഷ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയിരിക്കുന്നത്. ഒരു ഷോട്ട്, രണ്ട് കഥകള്‍, 24 മണിക്കൂറുകള്‍ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. എല്‍സിയുവിന്‍റ 10 മിനിറ്റ് ആമുഖം എന്ന അടിക്കുറിപ്പും പോസ്റ്ററില്‍ ഉണ്ട്. വ്യത്യസ്ത തരം തോക്കുകളും വെടിയുണ്ടകളുമെല്ലാം പോസ്റ്ററിൽ കാണാൻ സാധിക്കും. ലോകേഷ് തന്നെയാണ് 10 മിനിറ്റ് ദൈർഘ്യം വരുന്ന ഈ ഹ്രസ്വചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. വിക്രം, ദില്ലി, റോളക്സ്, അമർ, സന്ദാനം, ലിയോ തുടങ്ങിയ എൽസിയുവിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഇതിൽ ഭാഗമാകുമെന്നും റിപ്പോർട്ടുകളുണ്ട്.

എൽസിയുവിന്റെ ഷോർട്ട് ഫിലിം അണിയറയിൽ തയ്യാറാകുന്നുണ്ടെന്ന വിവരം മുമ്പ് നടൻ നേരൻ പറഞ്ഞിരുന്നു. ഒരു സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിലായിരുന്നു നടൻ ഈ ഷോർട്ട്ഫിലിമിനെക്കുറിച്ച് പറഞ്ഞത്. ലോകേഷ് കനകരാജും താനും ചേർന്ന് പത്ത് മിനിട്ടുള്ള ഒരു ഹ്രസ്വചിത്രം ചെയ്തെന്നും ഇതിന് എൽസിയുവുമായി ബന്ധമുണ്ടെന്നുമാണ് നരേൻ പറഞ്ഞത്. അര്‍ജുൻദാസ്, നരേൻ, കാളിദാസ് ജയറാം തുടങ്ങിയവരും ഹ്രസ്വ ചിത്രത്തില്‍ ഉണ്ടാകുമെന്നും ഇതോടെ റിപ്പോട്ടുകളുണ്ടായി.

ദക്ഷിണേന്ത്യയിലെ കുപ്രസിദ്ധരായ മയക്കുമരുന്ന് കച്ചവടക്കാര്‍ക്ക് എതിരെ നടത്തുന്ന പോരാട്ടം പ്രമേയമായിട്ടുള്ളതാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‍സ്. 2019 ൽ പുറത്തിറങ്ങിയ കൈതി എന്ന സിനിമയിലൂടെയാണ് ലോകേഷ് കനകരാജ് യൂണിവേഴ്‌സിന് തുടക്കമിട്ടത്. പിന്നീട് വിക്രം, ലിയോ എന്നീ സിനിമകളും എൽസിയുവിന്റെ ഭാഗമായി പുറത്തിറങ്ങി. കൈതി 2 , റോളക്‌സിന്റെ ഒരു സ്റ്റാന്റ് എലോൺ സിനിമ, വിക്രം 3 തുടങ്ങിയ സിനിമകളും ഈ യൂണിവേഴ്‌സിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്. രജിനികാന്തിനെ നായകനാക്കി ഒരുങ്ങുന്ന കൂലിയാണ് ഇനി തിയറ്ററുകളിലെത്താനിരിക്കുന്ന ലോകേഷ് ചിത്രം.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT