Film News

'ഒരു സംഘം തന്നെ എനിക്കെതിരെ പ്രവർത്തിക്കുന്നു, അവരിപ്പോൾ സിനിമ എടുക്കുകയാണ്', റിയാസ് ഖാൻ ചിത്രത്തിനെതിരെ ഫിറോസ് കുന്നുംപറമ്പിൽ


റിയാസ്ഖാനെ നായകനാക്കി കെ എൻ ബൈജു ഒരുക്കുന്ന 'മായക്കൊട്ടാരം' സിനിമയുടെ പോസ്റ്ററിനെതിരെ പ്രതികരണവുമായി ഫിറോസ് കുന്നുംപറമ്പിൽ. ഒരു സംഘം തനിക്കെതിരെ പ്രവർത്തിക്കുന്നുണ്ടെന്നും. ലക്ഷങ്ങളും കോടികളും പിരിച്ചെടുത്ത് അവർ സിനിമ എടുക്കുകയാണെന്നുമാണ് ഫേസ്ബുക് ലൈവിലൂടെ ഫിറോസ് പറഞ്ഞത്. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് നന്മമരം സുരേഷ് കോടാലിപ്പറമ്പന്‍ എന്ന ചാരിറ്റി പ്രവര്‍ത്തകനായാണ് റിയാസ് ഖാന്‍ ചിത്രത്തിൽ എത്തുന്നത്. പേരിലും, വേഷത്തിലും, ചെയ്യുന്ന പ്രവൃത്തിയിലുമുളള സാദൃശ്യം കാരണം സിനിമയിലെ സുരേഷ് കോടാലിപ്പറമ്പനും ഫിറോസ് കുന്നുംപറമ്പിലും തമ്മിലുളള സാമ്യതകൾ ട്രോളുകളാക്കുകയാണ് സോഷ്യൽ മീഡിയ.

വിഷയത്തിൽ ഫിറോസ് കുന്നുംപറമ്പിലിന്റെ പ്രതികരണം:

‘വിമർശിക്കുന്നവർ വിമർശിക്കട്ടെ, ഞാൻ അത് ശ്രദ്ധിക്കാറില്ല. ഇനിയും വിമർശിക്കണം. എനിക്കെതിരെ ആക്ഷേപം ഉയരുമ്പോൾ അന്ന് ചെയ്യുന്ന വിഡിയോയ്ക്ക് കൂടുതൽ പണം ലഭിക്കുന്നുണ്ട്. ഒരു സംഘം തന്നെ എനിക്കെതിരെ പ്രവർത്തിക്കുന്നു. അവർ ഇപ്പോൾ ഒരു സിനിമയുമായി വരെ രംഗത്തെത്തുകയാണ്. ലക്ഷങ്ങളും കോടികളും പിരിച്ചെടുത്ത് സിനിമ വരെ എടുക്കുകയാണ്. ഞാൻ സ്വർണം കടത്തിയിട്ടില്ല, ലഹരിമരുന്ന് കടത്തിയിട്ടില്ല, ഹവാല ബന്ധങ്ങളില്ല. ഏതു അന്വേഷണം വേണമെങ്കിലും എനിക്കെതിരെ നടത്തൂ. സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കൂ. എല്ലാവരും പറയുന്ന പോലെയല്ല ഫിറോസ് കുന്നംപറമ്പിലിന്റെ മടിയിൽ കനമില്ല.’

സുരേഷ് കോടാലിപ്പറമ്പന്‍ പാവങ്ങളുടെ പടത്തലവന്‍ എന്ന അടിക്കുറിപ്പോടെ ആയിരുന്നു റിയാസ് ഖാന്‍ പോസ്റ്റര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ദിഷ പൂവയ്യയാണ് നായിക. മാമുക്കോയ, ജയന്‍ ചേര്‍ത്തല, സാജു കൊടിയന്‍, കുളപ്പുള്ളി ലീല, നാരായണന്‍കുട്ടി, തമിഴ് നടന്‍ സമ്പത്ത് രാമന്‍ തുടങ്ങിയവരും കഥാപാത്രങ്ങളാണ്. റഫീഖ് അഹമ്മദ്, രാജീവ് ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് അജയ് സരിഗമ സംഗീതമൊരുക്കുന്നു.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT