Film News

കൊവിഡ് 19: സിനിമയിലെ ദിവസ വേതന ജീവനക്കാര്‍ക്ക് സഹായമെത്തിക്കാന്‍ ബോളിവുഡ്, ചുക്കാന്‍ പിടിച്ച് സുധിര്‍ മിശ്ര 

THE CUE

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സിനിമാ, സീരിയല്‍, വെബ് സീരീസുകള്‍ തുടങ്ങിയവയുടെ ചിത്രീകരണം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതോടെ കൂടുതല്‍ ദുരിത്തിലായത് ദിവസവേതനത്തിന് ജോലിചെയ്യുന്നവരാണ്. ലൈറ്റ് അസിസ്റ്റന്റ്‌സ്, ടെകിനീഷ്യന്‍സ്, സ്‌പോട്ട് ബോയ്‌സ് തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കാണ് തിരിച്ചടിയുണ്ടായത്. ഇവര്‍ക്ക് സഹായവാഗ്ദാനവുമായാണ് സുധിര്‍ മിശ്ര അടക്കമുള്ളവര്‍ രംഗത്തെത്തിയിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചിത്രീകരണങ്ങള്‍ നിര്‍ത്തിവെക്കുന്നതായി അറിയിച്ചുകൊണ്ട് ഇന്ത്യന്‍ മോഷന്‍ പിക്‌ചേര്‍സ് പ്രൊഡക്ഷന്‍സ് അസോസിയേഷന്‍ കത്ത് പുറത്ത് വിട്ടതിന് പിന്നാലെ, ജീവനക്കാരെ സഹായിക്കണമെന്ന ആശയവുമായി സുധിര്‍ മിശ്ര രംഗത്തെത്തിയിരുന്നു. സിനിമാജോലികള്‍ നിര്‍ത്തിവെയ്ക്കുന്നത് ഏറ്റവുമധികം ബാധിക്കുന്നവരെ സഹായിക്കാന്‍ സിനിമാ മേഖല തയ്യാറാകേണ്ടതല്ലെ എന്ന് അദ്ദേഹം ട്വീറ്റില്‍ ചോദിച്ചു.

സുധിര്‍ മിശ്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേര്‍ രംഗത്തെത്തി. അനുരാഗ് കശ്യപ്, അനുഭവ് സിന്‍ഹ, ഹന്‍സാല്‍ മെഹ്ത, വിക്രമാദിത്യ മോട്‌വാനി തുടങ്ങിയവര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. മാര്‍ച്ച് 19 മുതല്‍ 31 വരെയാണ് നിലവില്‍ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് ബോളിവുഡ് സിനിമാ മേഖലയ്ക്ക് 800 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT