Film News

ഫിലിം ഫെയര്‍ ഒ.ടി.ടി അവാര്‍ഡ് 2020: 'പാതാള്‍ ലോക്' മികച്ച സീരീസ്, 'ഫാമിലി മാന്' അഞ്ച് പുരസ്‌കാരങ്ങള്‍

ഒ.ടി.ടി സീരീസുകള്‍ക്കായുള്ള ആദ്യ ഫിലിംഫെയര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. ഏറെ ചര്‍ച്ചയായ പാതാള്‍ ലോകും, ഫാമിലി മാനുമാണ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയത്. രണ്ട് സീരീസുകള്‍ക്ക് അഞ്ച് പുരസ്‌കാരങ്ങള്‍ വീതം ലഭിച്ചു. ആമസോണ്‍ പ്രൈമിലൂടെ തന്നെ റിലീസ് ചെയ്ത 'പഞ്ചായത്തി'ന് നാല് അവാര്‍ഡുകളാണ് ലഭിച്ചത്.

പാതാള്‍ ലോക് ആണ് മികച്ച സീരീസ്. പാതാള്‍ ലോകിലെ അഭിനയത്തിന് ജയ്ദീപ് അഹ്ലാവട്ടിനെ മികച്ച നടനായി തെരഞ്ഞെടുത്തു. സുസ്മിത സെന്‍ ആണ് മികച്ച നടി (ആര്യ). കോമഡി സീരിസ് വിഭാഗത്തിലെ മികച്ച നടിയായി മിഥില പാല്‍ക്കറും (ലിറ്റില്‍ തിങ്‌സ് 3) മികച്ച നടനായി ജിതേന്ദ്ര കുമാറും (പഞ്ചായത്ത്) തെരഞ്ഞെടുക്കപ്പെട്ടു.

ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പാതാള്‍ ലോകിന്റെ സംവിധായകരായ അവിനാഷ് അരുണും പ്രോസിക് റോയിയുമാണ് മികച്ച് സംവിധായകര്‍. ദ ഫാമിലി മാന്‍ മികച്ച സംവിധായകനും (കൃഷ്ണ ഡി.കെ, രാജ് നിടിമൊരു) മികച്ച നടനും(മനോജ് ബാജ്പേയ്) മികച്ച നടിക്കുമുള്ള (പ്രിയാമണി) ക്രിട്ടിക്സ് അവാര്‍ഡുകള്‍ നേടി. 2019 ആഗസ്റ്റ് 1നും 2020 ജൂലൈ 31നും ഇടയില്‍ റിലീസ് ചെയ്ത സീരീസുകളാണ് അവാര്‍ഡിനായി പരിഗണിച്ചത്.

Filmfare OTT Awards 2020

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT