Film News

'2021 വഞ്ചനയുടെ വര്‍ഷമായി കണക്കാക്കാം, യു ടൂ മോഹന്‍ലാല്‍'; വിമര്‍ശനവുമായി ഫിലിം ചേമ്പര്‍

മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുന്നതിനെതിരെ ഫിലിം ചേമ്പര്‍. ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് വിമര്‍ശനവുമായി ഫിലിം ചേമ്പര്‍ വൈസ് പ്രസിഡന്റ് അനില്‍ തോസ് രംഗത്തെത്തിയത്.

'2020 കൊറോണ വര്‍ഷമായിരുന്ന തിയറ്റര്‍ ഉടമകള്‍ക്ക്, 2021 വഞ്ചനയുടെ വര്‍ഷമായി കണക്കാക്കാം, യു ടൂ മോഹന്‍ലാല്‍', അനില്‍ തോമസ് കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തമിഴ് താരം വിജയ് തിയറ്ററുടമകളോടും സിനിമാ വ്യവസായത്തോടും കാണിച്ച ആത്മാര്‍ത്ഥത താരസംഘടനയായ അമ്മ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ കാണിച്ചില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ദ ക്യുവിനോട് പറഞ്ഞിരുന്നു. തിയറ്ററുടമകളോടും ചലച്ചിത്രമേഖലയോടുമുള്ള കൊടും വഞ്ചനയാണ് ദൃശ്യം 2 ഒ.ടി.ടി റിലീസ് ചെയ്യാനുള്ള തീരുമാനം. ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള എത്രയോ കോടികളുടെ വാഗ്ദാനം വേണ്ടെന്ന് വച്ചാണ് വിജയ് മാസ്റ്റര്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് പ്രസിഡന്റ് കൂടിയാണ് നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍. അദ്ദേഹം ഇങ്ങനെ ഒരു അനീതി ചെയ്യരുതായിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ ദ ക്യു'വിനോട് പറഞ്ഞിരുന്നു.

Film Chamber Anil Thomas Response On Drishyam 2 OTT Release

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

SCROLL FOR NEXT