Film News

തീയറ്ററുകൾ അടച്ചിടേണ്ടി വരും; ഇലക്ഷൻ കാലത്തെ രാഷ്ട്രീയക്കാരുടെ ആഹ്ലാദ പ്രകടനങ്ങളാണ് കാര്യങ്ങൾ വഷളാക്കിയതെനന്ന് ഫിയോക് പ്രസിഡന്റ

സംസ്ഥാനത്ത് കൊറോണോയുടെ രണ്ടാം തരംഗം രൂക്ഷമായതോടെ സിനിമ വ്യവസായം വീണ്ടും പ്രതിസന്ധിയിലായി. സിനിമകൾ സജീവമായി തീയറ്ററുകൾക്ക് ഉണർവ് വന്ന സമയത്താണ് കൊറോണോ വീണ്ടും പ്രതിസന്ധി സൃഷിടിച്ചത്. സെക്കൻഡ് ഷോ വീണ്ടും തടസ്സപ്പെട്ടതോടെ തീയറ്ററുകൾ പഴയ അവസ്ഥയിലേയ്ക്ക് എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തീയറ്ററുകൾ അടക്കണോ തുറക്കാണോ എന്നത് ഉടമകൾക്ക് തീരുമാനിക്കാമെന്ന് ഫിയോക്കിന്റെ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഈ സാഹചര്യം തുടർന്നാൽ തീയറ്ററുകൾ അടച്ചിടേണ്ട അവസ്ഥ തന്നെ ഉണ്ടാകുമെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ ദ ക്യൂവിനോട് പറഞ്ഞു.

ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ പറഞ്ഞത്

ഇപ്പോഴത്തെ സാഹചര്യത്തിൽ തീയറ്ററുകൾ അടച്ചിടാൻ പറയുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കും. പിന്നീട് തീയറ്ററുകൾ തുറക്കുമ്പോൾ റീനോവേഷന് വേണ്ടി വീണ്ടും നല്ലൊരു തുക ചിലവാക്കേണ്ടി വരും. അത് കൊണ്ട് 7.30 വരെ സിനിമകൾ പ്രദർശിപ്പിക്കുവാൻ അനുവാദം നൽകിയിരിക്കുകയാണ്. സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കിൽ തീയറ്ററുകൾ താനേ അടഞ്ഞു പോകും . നിലവിൽ പല സിനിമകളുടെയും പ്രദർശനം നിർത്തി വെച്ചിരിക്കുകയാണ്. ഒടിടി റിലീസ് കൊണ്ട് മാത്രം സിനിമ വ്യവസായത്തിന് പിടിച്ച് നിൽക്കുവാൻ സാധിക്കില്ല. ഇവിടത്തെ രാഷ്ട്രീയക്കാരാണ് സ്ഥിതി ഇത്രയും വഷളാക്കിയത്. തിരഞ്ഞെടുപ്പ് കാലത്തെ ആഹ്ലാദ പ്രകടനങ്ങളും, സമ്മേളനങ്ങളും സ്ഥിതി രൂക്ഷമാക്കി. അല്ലെങ്കിൽ കുറച്ച് കാലം കൂടി ഇങ്ങനെ അങ്ങ് പോയേനെ. വീട്ടിനുള്ളിൽ അടച്ചിടേണ്ട അവസ്ഥ വീണ്ടും വന്നിരിക്കുന്നു. ഒരു സിനിമകാണുവാൻ പോലും പറ്റാത്ത അവസ്ഥയായി. ഏഴ് മണിക്ക് ശേഷം പുറത്തിറങ്ങാൻ പറ്റത്തില്ല. അവശ്യ സാധങ്ങൾ വാങ്ങുവാൻ പറ്റത്തില്ല. ഇതിന്റെയൊക്കെ ഫലം അനുഭവിക്കേണ്ടി വരുന്നത് ഇവിടത്തെ സാധാരണക്കാരാണ്. മെയ് രണ്ടിന് ഇലക്ഷൻ ഫലം വരുന്ന ദിവസം വീടും എല്ലാരും ആഹ്ലാദ പ്രകടനങ്ങളുമായി ഇറങ്ങും.

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT