Film News

'വിമാന യാത്രയ്ക്കിടയിൽ സഹയാത്രികൻ മോശമായി പെരുമാറി' ; പരാതി നൽകിയിട്ടും എയർപോർട്ട് സറ്റാഫിൽ നിന്ന് നടപടിയുണ്ടായില്ലെന്ന് ദിവ്യ പ്രഭ

മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ ഫ്ലൈറ്റിലെ യാത്രക്കിടെ മദ്യപിച്ചെത്തിയ സഹയാത്രികൻ മോശമായി പെരുമാറിയെന്ന് നടി ദിവ്യ പ്രഭ. എയർ ഹോസ്റ്റസിനോട് പരാതി പറഞ്ഞെങ്കിലും തന്നെ സീറ്റ് മാറ്റിയിരുത്തുകയല്ലാതെ തന്നെ ശല്യം ചെയ്ത ആൾക്കെതിരെ നടപടികളൊന്നും സ്വീകരിച്ചില്ല. കൊച്ചി എയർപോർട്ടിൽ ഇറങ്ങിയ ശേഷം പ്രശ്നം എയർപോർട്ട് അധികൃതരെയും എയർലൈൻ അധികൃതരെയും അറിയിച്ചെങ്കിലും അവർ തന്നെ എയർപോർട്ടിലെ പോലീസ് എയ്ഡ് പോസ്റ്റിലേക്ക് പറഞ്ഞു വിടുകയുമാണ് ഉണ്ടായത് എന്നും ദിവ്യ പ്രഭ തന്റെ ഇൻസ്റ്റഗ്രാമിലൂടെ കുറിച്ചു.

2023 ഒക്‌ടോബർ 10-ന് മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനമായ അൽ 681 ലെ യാത്രയ്‌ക്കിടെ ടേക്ക് ഓഫിന് തൊട്ടുമുമ്പായാണ് സംഭവം. 12C യിൽ ഇരുന്ന ഒരു യാത്രക്കാരൻ, മദ്യപിച്ച് തന്റെ സീറ്റ് എന്നോടൊപ്പം 12B യിലേക്ക് മാറ്റുകയും സീറ്റിന്റെ സ്ഥാനം സംബന്ധിച്ച് യുക്തിയില്ലാതെ തർക്കം ആരംഭിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്ന് ദിവ്യ പ്രഭ പറയുന്നു. ഉടൻ തന്നെ വിമാനത്തിലെ എയർ ഹോസ്റ്റസിനെ താൻ വിവരം അറിയിച്ചു എങ്കിലും മൂന്ന്, നാല് വരി മുന്നിലുള്ള മധ്യ സീറ്റിലേക്ക് തന്റെ സ്ഥലം മാറ്റുക എന്ന ആക്ഷൻ മാത്രമാണ് അവർ എടുത്തത്. നിർഭാഗ്യവശാൽ, ഉപദ്രവിച്ചവർക്കെതിരെ നടപടികളൊന്നും നടപ്പാക്കിയില്ല. ഞാൻ സംഭവം എയർപോർട്ട് സ്റ്റാഫുകളോടും എയർ ഇന്ത്യ ഓഫീസ് സ്റ്റാഫിനോടും റിപ്പോർട്ട് ചെയ്തു, അവർ പോലീസിന്റെ സഹായം തേടാൻ എന്നോട് നിർദ്ദേശിച്ചതിനെ തുടർന്ന് പോലീസിൽ നിന്ന് ഔപചാരികമായി പരാതി നൽകുന്നതിന് ഈ ഇമെയിൽ വിലാസം എനിക്ക് നൽകി എന്നും ദിവ്യ പ്രഭ പറഞ്ഞു.

യാത്രക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻ‌ഗണന നൽകണം എന്നും അതുകൊണ്ട് ഈ ഇ-മെയിൽ തന്റെ ഔപചാരിക പരാതിയായി കണക്കാക്കണമെന്നും ഇതിൽ അന്വേഷണം ആരംഭിക്കണമെന്നും ദിവ്യ പ്രഭ പറയുന്നു. പരാതിക്കൊപ്പം ഫ്ലെെറ്റ് യാത്രയുടെ ടിക്കറ്റും ദിവ്യ പ്രഭ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുൻപ് സമാന അനുഭവം തനിക്കുമുണ്ടായിട്ടുണ്ടെന്ന് നടിയുടെ പോസറ്റിന് കമന്‌റായി നടി രചന നാരായണന്‍കുട്ടി കുറിച്ചു. അന്ന ബെൻ, അർച്ചന കവി, സാധിക വേണു ​ഗോപാൽ, തുടങ്ങിയവരും ദിവ്യ പ്രഭയ്ക്ക് കമന്റിൽ പിന്തുണ അറിയിച്ചിട്ടുണ്ട്.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT