Film News

സാമ്പത്തിക ക്രമക്കേട്, ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യു. യൂണിയന്‍ ഭരണസമിതി പിരിച്ചുവിട്ടു

സാമ്പത്തിക ക്രമക്കേട് ആരോപണം ഉന്നയിക്കപ്പെട്ടതിന് പിന്നാലെ ഫെഫ്ക അംഗസംഘടനയായ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് യൂണിയന്‍ ഭരണസമിതിയെ പിരിച്ചുവിട്ടു. അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വന്നു. സംഘടനയുടെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിക്കാനും തീരുമാനമായി. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്റെ വീട്ടില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനമായത്.

6 ലക്ഷത്തിന്റെ ക്രമക്കേടെന്ന് കത്ത്

ഫെഫ്കയുടെ അംഗസംഘടനയായ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് യൂണിയനില്‍ സാമ്പത്തിക തിരിമറി നടന്നെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം. എക്‌സിക്യുട്ടീവ് യൂണിയന്‍ നേതൃത്വത്തിലുള്ളവര്‍ ആറ് ലക്ഷത്തിന്റെ ക്രമക്കേട് നടത്തിയെന്ന് ചൂണ്ടിക്കാട്ടി അംഗങ്ങളായ ഷിബു ജി സുശീലന്‍, എല്‍ദോ സെല്‍വരാജ്, ഡേവിസണ്‍ സി.ജെ, ഹാരിസ് ദേശം എന്നിവര്‍ ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന് കത്ത് നല്‍കുകയായിരുന്നു. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് യൂണിയന്‍ അംഗങ്ങള്‍ സാമ്പത്തിക തിരിമറി ആരോപിച്ച് ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് ദ ക്യു'വിന് ലഭിച്ചു.

ഫെഫ്കയുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക് കമ്മിറ്റിയില്‍ സോഹന്‍ സിനുലാല്‍, അരോമ മോഹന്‍, ഷിബു ജി സുശീലന്‍ എന്നിവരുണ്ടാകും. അഴിമതി ആരോപണം ഉയര്‍ത്തിയ അംഗങ്ങളുടെ നിര്‍ദേശം അംഗീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് നടത്താനും തീരുമാനമെടുത്തു.

ബൈലോ പ്രകാരം അംഗങ്ങള്‍ക്ക് ഓഫീസിലെത്തി രേഖകള്‍ പരിശോധിക്കാമെന്ന് വ്യവസ്ഥയുള്ളതിനാല്‍ അത് പ്രകാരം അന്വേഷിച്ചപ്പോഴാണ് ക്രമക്കേട് ബോധ്യപ്പെട്ടത്. കണക്കുകള്‍ ഫെഫ്കയുടെ ഭാഗമായ ആള്‍ തന്നെയാണ് ഓഡിറ്റ് ചെയ്തതെന്നും കത്തില്‍ പറയുന്നു. ഇന്‍ഷുറന്‍സ് ഇനത്തില്‍ യൂണിയനില്‍ നിന്ന് പോയ ആറ് ലക്ഷം തിരികെപ്പിടിക്കണമെന്നും കത്തിലുണ്ട്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT