Film News

ഫാസിലിന്റെ കുഞ്ഞ് എന്റേയുമാണ്: 'മലയന്‍കുഞ്ഞ്' ട്രെയ്‌ലറുമായി കമല്‍ ഹാസന്‍

ഫഹദ് ഫാസില്‍ ചിത്രം മലയന്‍കുഞ്ഞിന്റെ ട്രെയ്‌ലര്‍ പങ്കുവെച്ച് നടന്‍ കമല്‍ ഹാസന്‍. ഫാസിലിന്റെ കുഞ്ഞ് എന്റേയുമാണ്, എന്ന് കുറിച്ചുകൊണ്ടായിരുന്നു കമല്‍ ഹാസന്‍ ട്വിറ്ററില്‍ ട്രെയ്‌ലര്‍ പങ്കുവെച്ചത്.

ഫാസിലിന്റെ കുഞ്ഞ് എന്റേയുമാണ്. എല്ലായിപ്പോഴും മികച്ചത് വിജയിക്കട്ടെ. ഫഹദ് മുന്നേറുകയാണ്. എന്റെ എല്ലാ ഏജന്റുമാരും വിജയിക്കണം. പരാജയം എന്ന ചോയിസ് അവര്‍ക്കില്ല. പോയി ഒരു ടീം എന്താണെന്ന് കാണിച്ച് കൊടുക്ക്.
കമല്‍ ഹാസന്‍

ലോകേഷ് കനകരാജിന്റെ വിക്രമിലാണ് കമല്‍ ഹാസനും ഫഹദ് ഫാസിലും ഒരുമിച്ച് അഭിനയിച്ചത്. ചിത്രത്തിലെ ഫഹദിന്റെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ജൂണ്‍ 3ന് റിലീസ് ചെയ്ത വിക്രം ആഗോള ബോക്‌സ് ഓഫീസില്‍ 400 കോടിക്ക് മുകളിലാണ് നേടിയത്.

വിക്രത്തിന് ശേഷം റിലീസിന് ഒരുങ്ങുന്ന ഫഹദ് ചിത്രമാണ് മലയന്‍കുഞ്ഞ്. ചിത്രം ജൂലൈ 22നാണ് തിയേറ്ററിലെത്തുന്നത്. ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് മലയന്‍കുഞ്ഞ്. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറഞ്ഞു പോകുന്ന സര്‍വൈവര്‍ ത്രില്ലറാണ് ചിത്രം.

മഹേഷ് നാരായണന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോനാണ്. മഹേഷ് നാരായണന്‍, വൈശാഖ്, വി കെ പ്രകാശ് എന്നിവരുടെ അസോസിയേറ്റായിരുന്നു സജിമോന്‍. തിരക്കഥയ്്ക്ക് പുറമെ മഹേഷ് നാരായണന്‍ ആദ്യമായി ഛായാഗ്രകനാവുന്ന ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്. എ.ആര്‍ റഹ്‌മാനാണ് സംഗീത സംവിധാനം.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT