Film News

ബൈക്ക് പ്രേമിയായ ഉണ്ണി മുകുന്ദന് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് സമ്മാനവുമായി ആരാധകര്‍, ഹൃദയം തൊടുന്നതെന്ന് താരം

പിറന്നാള്‍ ദിനത്തില്‍ ആശംസയറിയിച്ചവര്‍ക്ക് നന്ദിപറഞ്ഞ് നടന്‍ ഉണ്ണി മുകുന്ദന്‍. നിവധി പേര്‍ ആശംസകളറിയിക്കുകയും സമ്മാനങ്ങളയക്കുകയും ചെയ്തുവെന്നും, എന്നാല്‍ ആരാധകര്‍ തനിക്ക് നല്‍കിയ സര്‍പ്രൈസ് ഹൃദയത്തില്‍ തൊടുന്നതായിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഉണ്ണി മുകുന്ദന്‍ ആദ്യമായി വാങ്ങിയ പള്‍സര്‍ ബൈക്ക് മോഡിഫൈ ചെയ്താണ് പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ നല്‍കിയത്. രണ്ട് വര്‍ഷം മുമ്പ് ആരാധകരില്‍ ഒരാള്‍ക്ക് സഹായമായി നല്‍കിയതായിരുന്നു ആ ബൈക്ക്. ഇത് മോഡിഫൈ ചെയ്ത് പിറന്നാള്‍ സമ്മാനമായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ആരാധകര്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒരുപാട് സമയവും പണവും മുടക്കിയാണ് അവര്‍ ബൈക്ക് മോഡിഫൈ ചെയ്ത് കൊണ്ടുവന്നിരിക്കുന്നത്. എല്ലാവരെയും പോലെ, താന്‍ സ്വന്തമാക്കിയ ആദ്യ ബൈക്ക് വിലമതിക്കാനാകാത്തതാണെന്നും, ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT