Film News

കിഷോർ കുമാ‍ർ ​ഗാനത്തിന്റെ അകമ്പടിയിൽ ഷറഫുദ്ദീൻ; "ഫാമിലി ട്രിപ്പ്" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നവാഗതയായ രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന ഷറഫുദ്ദീൻ ചിത്രം ഫാമിലി ട്രിപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഗായകൻ കിഷോർ കുമാറിൻ്റെ " സിന്ദഗി ഏക് സഫർ ഹേ സുഹാന" എന്ന അനശ്വര ​ഗാനത്തിൻ്റെ അകമ്പടിയോടെ ഷറഫുദ്ദീൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഷറഫുദ്ദീൻ, കാർത്തികേയൻ സന്താനം, ഷംജാൻ ജി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഫാമിലി എൻ്റർടെയിനർ ഴോണറിലായിരിക്കും എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. ഷറഫു, ഷമാൽ സുലൈമാൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. കൽറാമൻ, കല്യാൺ സുബ്രഹ്മണ്യൻ വി, ഫ്രെയിംസ്റ്റോൺ എന്നിവർ ചിത്രത്തിൻ്റെ സഹനിർമ്മാതാക്കളാണ്. സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസ്, ഷറഫുദ്ദീൻ പ്രൊഡക്ഷൻസ്, റിഡാക്ടഡ് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

നവരസ ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. ചിത്രത്തിൻ്റെ റിലീസ് തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ പിന്നീട് പുറത്ത് വിടും. ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഫാർസ് ഫിലിംസ്. അമിത് സാംസൺ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹർഷൻ ആണ്. ക്രിസ്റ്റി ജോബി ചിത്രത്തിന് സംഗീതം ഒരുക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ മെൽവി ജെ. സംഘട്ടനം : ഫീനിക്സ് പ്രഭു, മേക്കപ്പ് : റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഐബിൻ തോമസ്, ജിജോ കെ ജോയ്, ആർ രാജ്കുമാർ, അശോക് നാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ : ബിനു മുരളി, പ്രൊഡക്ഷൻ കോർഡിനേറ്റർ : മദൻ ഷൺമുഖം.

ചീഫ് അസോസിയേറ്റ് ഡയറക്ടർ : അംബ്രോ വർഗീസ്, ക്രിയേറ്റീവ് ഡയറക്ടർ : അദീബ് റഹിമ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ: രതീഷ് മാന്നാർ, ഫിനാൻസ് കൺട്രോളർ: ബിബിൻ സേവ്യർ, പിആർഒ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സിങ്ക് സൗണ്ട്: വിവേക് കേ എം, വിഎഫ്എക്സ്: പിക്ടോറിയൽ എഫ് എക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, ഡിസൈൻ : യെല്ലോടൂത്ത്സ്

വീക്കെന്‍ഡിലും ഹൗസ് ഫുള്‍; ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ദി തേര്‍ഡ് മര്‍ഡര്‍

രണ്ടാം വാരത്തിലും മുന്നേറി 'ആരം'; സൈജു കുറുപ്പ് ചിത്രം പ്രദർശനം തുടരുന്നു

'അവറാച്ചന് ബുക്ക് മൈ ഷോയിലും ഉണ്ടെടാ പിടി'; ട്രെൻഡിങ് ആയി അവറാച്ചൻ & സൺസ്

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

SCROLL FOR NEXT