Film News

മറ്റൊരു 'സേർച്ചിങ്' ആയിരിക്കില്ല 'സീയു സൂൺ'; ഫഹദ് ഫാസിൽ

2018ല്‍ ഇറങ്ങിയ അമേരിക്കന്‍ മിസ്ട്രി ത്രില്ലറാണ് 'സേര്‍ച്ചിങ്'. അനീഷ് ചഗന്തിയുടെ സംവിധാനത്തില്‍ ഇറങ്ങിയ 'സേര്‍ച്ചിങ്' കമ്പ്യൂട്ടര്‍ സ്‌ക്രീനുകളും സ്മാര്‍ട്ട്ഫോണുകളും ഉള്‍പ്പെടുത്തിക്കൊണ്ടുളള രംഗങ്ങളോട് കൂടിയതായിരുന്നു. ഇതു തന്നെയാണ് 'സീയു സൂണും 'സേര്‍ച്ചിങും തമ്മില്‍ സാമ്യത തോന്നിപ്പിക്കുന്ന ഘടകം. എന്നാല്‍ ചിത്രങ്ങള്‍ തമ്മില്‍ ബന്ധമൊന്നുമില്ലെന്നും മറ്റൊരു 'സേര്‍ച്ചിങ്' ആയിരിക്കില്ല 'സീയു സൂണെ'ന്നും ഫഹദ് ഫാസില്‍ പറയുന്നു. സിനിമാ നിരൂപകനായ രാജീവ് മസന്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫഹദിന്റെ പ്രതികരണം.

മറ്റൊരു 'സേർച്ചിങ്' ആയിരിക്കില്ല 'സീയു സൂൺ'. 'സേർച്ചിങി'ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മറ്റൊരു സിനിമ കൊണ്ടുവരാനാണ് ശ്രമിച്ചിരിക്കുന്നത്. ഇത് ചിലപ്പോൾ 'സേർച്ചിങ്ങി'നേക്കാൾ ഒരു പടി മുന്നിലാവാം, ചിലപ്പോൾ പത്തടി പിന്നിലാകാം.
ഫഹദ് ഫാസിൽ

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത 'മാലിക്' എന്ന ബിഗ് ബജറ്റ് പൊളിറ്റിക്കല്‍ ത്രില്ലര്‍ ഏപ്രിൽ റിലീസായി എത്താനിരിക്കെയാണ് കൊവിഡ് തിയറ്ററുകളെ ഉള്‍പ്പെടെ പ്രതിസന്ധിയിലാക്കിയത്. ഈ സാഹചര്യത്തിലാണ് മഹേഷ് 'സീ യു സൂണ്‍' എന്ന ചിത്രം പ്രഖ്യാപിച്ചത്. ഐ ഫോണ്‍ ക്യാമറ ഉപയോഗിച്ചും ഫഹദ് ഫാസിലിന്റെ കൊച്ചിയിലെ ഫ്‌ളാറ്റ് പ്രധാന ലൊക്കേഷനാക്കിയുമാണ് സിനിമ പൂര്‍ത്തിയാക്കിയത്. പരിമിതികള്‍ അനുഭവപ്പെടുത്താതെയുളള ത്രില്ലിംഗ് അനുഭവം ട്രെയിലറും സമ്മാനിച്ചു.

നസ്രിയാ നസിമും ഫഹദ് ഫാസിലും ചേര്‍ന്നാണ് നിര്‍മ്മാണം. പി.കെ ശ്രീകുമാര്‍ ആണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. ഗോപിസുന്ദറാണ് 'സീ യു സൂണി'ന്റെ സംഗീത സംവിധാനം. ഉത്തരാ കൃഷ്ണനാണ് അസോസിയേറ്റ് ഡയറക്ടര്‍. സബിന്‍ ഉരാളിക്കണ്ടിയാണ് ക്യാമറ. കുനാല്‍ രാജന്‍ ആണ് സൗണ്ട് ഡിസൈന്‍. ഷുക്കൂര്‍ അഹമ്മദ് കോസ്റ്റിയൂംസ്. അഖില്‍ ശിവനാണ് മേക്കപ്പ്. വിഎഫ്എക്‌സ് ശരത് വിനു. പോസ്റ്റര്‍ ഡിസൈന്‍ പപ്പനിസം.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT