Film News

'ജോജി'ക്കായി മെലിഞ്ഞ് പുത്തന്‍ലുക്കില്‍ ഫഹദ്; ചിത്രം പങ്കുവെച്ച് ബാബുരാജ്

ശ്യാം പുഷ്‌കരന്റെ രചനയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ജോജി'ക്ക് വേണ്ടിയുള്ള ഫഹദ് ഫാസിലിന്റെ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കൂടുതല്‍ മെലിഞ്ഞ ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. നടന്‍ ബാബു രാജാണ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചത്. ജോജിയോടൊപ്പം എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം ബാബുരാജ് പങ്കുവെച്ചത്.

വില്യം ഷേക്സ്പിയറിന്റെ 'മാക്ബത്തി'ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മുണ്ടക്കയത്തും എരുമേലിയിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചിത്രീകരണം. ഉണ്ണിമായ, ബാബുരാജ്, ഷമ്മി തിലകന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ ശ്രദ്ധേയ റോളിലുണ്ട്.

ഭാവനാ സ്റ്റുഡിയോസ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് എന്നീ ബാനറുകളിലായി ഫഹദ് ഫാസില്‍, നസ്രിയാ നസീം, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. കൊവിഡില്‍ ചിത്രീകരണം പുനരാരംഭിച്ച ശേഷം ഫഹദ് ഫാസില്‍ നായകനായെത്തുന്ന മൂന്നാമത്തെ ചിത്രവുമാണ് ജോജി. സീ യു സൂണ്‍, ഇരുള്‍ എന്നിവയാണ് മുന്‍ചിത്രങ്ങള്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷൈജു ഖാലിദാണ് ക്യാമറ. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്നീ സിനിമകളുടെ സംഗീതമൊരുക്കിയ ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീത സംവിധായകന്‍. കിരണ്‍ ദാസ് എഡിറ്റിങ്, മാഷര്‍ ഹംസ വസ്ത്രാലങ്കാരം. റോണക്സ് സേവ്യര്‍ മേക്കപ്പ്. ബെന്നി കട്ടപ്പനയാണ് നിര്‍മ്മാണ നിയന്ത്രണം.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT