Film News

ജോജിയില്‍ ഫഹദിനൊപ്പം ഷമ്മി തിലകനും, ബാബുരാജും

ശ്യാംപുഷ്‌കരന്റെ രചനയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന 'ജോജി'യില്‍ ബാബുരാജും, ഷമ്മി തിലകനും. ഷേക്‌സ്പിയറിന്റെ മാക്ബത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം കോട്ടയത്ത് പുരോഗമിക്കുകയാണ്. മുണ്ടക്കയവും എരുമേലിയുമാണ് ലൊക്കേഷന്‍. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചിത്രീകരണം. ഉണ്ണിമായയും ചിത്രത്തില്‍ ശ്രദ്ധേയ റോളിലുണ്ട്.

ഭാവനാ സ്റ്റുഡിയോസ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളിലായി ഫഹദ് ഫാസില്‍, നസ്രിയാ നസീം, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. കൊവിഡില്‍ ചിത്രീകരണം പുനരാരംഭിച്ച ശേഷം ഫഹദ് ഫാസില്‍ നായകനായെത്തുന്ന മൂന്നാമത്തെ ചിത്രവുമാണ് ജോജി. സീ യു സൂണ്‍, ഇരുള്‍ എന്നിവയാണ് മുന്‍ചിത്രങ്ങള്‍.

ഷൈജു ഖാലിദാണ് ക്യാമറ. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്നീ സിനിമകളുടെ സംഗീതമൊരുക്കിയ ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീത സംവിധായകന്‍. കിരണ്‍ ദാസ് എഡിറ്റിംഗും. ഗോകുല്‍ ദാസ് പ്രൊഡക്ഷന്‍ ഡിസൈനും. മാഷര്‍ ഹംസയാണ് കോസ്റ്റിയൂംസ്. റോണക്‌സ് സേവ്യര്‍ മേക്കപ്പ്. ബെന്നി കട്ടപ്പനയാണ് നിര്‍മ്മാണ നിയന്ത്രണം.

'മഹേഷിന്റെ പ്രതികാരം', 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദിലീഷ് പോത്തന്‍ ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയുമാാണ് 'ജോജി'. ശ്യാംപുഷ്‌കരന്റെ രചനയില്‍ ഷഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന തങ്കം ആയിരുന്നു ലോക്ക് ഡൗണിന് മുമ്പ് തുടങ്ങാനിരുന്നത്. ഇത് മാറ്റിവച്ചതിന് പിന്നാലെയാണ് ദിലീഷ്-ശ്യാം-ഫഹദ് കൂട്ടുകെട്ട് ജോജിയിലേക്ക് കടന്നത്.

ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Shammi Thilakan and Baburaj join Fahadh's Joji, joji malayalam movie, Fahadh Faasil’s Shakespearian adaptation 'Joji'

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT