Film News

ആവേശം നിറയ്ക്കാൻ ഫഹദ് ഫാസിലിന്റെ രം​ഗൻ; ജീത്തു മാധവൻ ചിത്രം 'ആവേശം' ഏപ്രിൽ തിയറ്ററുകളിൽ

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം 'ആവേശം' ഏപ്രിൽ പതിനൊന്നിന് തിയറ്ററുകളിലെത്തും. രംഗൻ എന്ന ഗുണ്ടാ തലവനെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു കളർഫുൾ ആക്ഷൻ കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയായിരിക്കും ആവേശം. അൻവർ റഷീദ് എന്റെർറ്റൈന്മെന്റ്സ് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നാസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

സമീർ താഹിർ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം സുഷിൻ ശ്യാം ആണ്. വിവേക് ഹർഷൻ ആണ് എഡിറ്റിംഗ്. മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ.എസ്., റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ എ ആർ അൻസാർ. പ്രൊഡക്‌ഷൻ ഡിസൈൻ അശ്വിനി കാലേ, കോസ്റ്റ്യൂംസ് മഹർ ഹംസ, മേക്കപ്പ് ആർ.ജി. വയനാടൻ, ഓഡിയോഗ്രഫി- വിഷ്ണു ഗോവിന്ദ്, ആക്‌ഷൻ-ചേതൻ ഡിസൂസ, വിഎഫ്എക്സ്-എഗ്ഗ് വൈറ്റ്, പ്രൊഡക്‌ഷൻ കൺട്രോളർ-വിനോദ് ശേഖർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അരുൺ അപ്പുക്കുട്ടൻ,സുമിലാൽ സുബ്രമണ്യൻ, സ്റ്റിൽസ്-രോഹിത് കെ സുരേഷ്,നിദാദ് കെ എൻ,ഡിസൈൻ-അഭിലാഷ് ചാക്കോ.

സൗബിൻ, അർജുൻ അശോകൻ എന്നിർക്കൊപ്പം സജിൻ ഗോപു, അനന്തരാമൻ, ജഗദീഷ്, എബിൻ ബിനൊ, ജോമോൻ ജോതിർ, അസിംജമാൽ, ശ്രീജിത് നായർ, അഫ്‌സൽ, സിജുസണ്ണി എന്നിവരും പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രമായിരുന്നു രോമാഞ്ചം. ബാംഗ്ലൂർ താമസിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ കഥപറഞ്ഞ ഹൊറർ കോമഡി എന്റെർറ്റൈനെർ ആണ് രോമാഞ്ചം. 2023 ലെ മികച്ച ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയ സിനിമകളിൽ ഒന്നാണ് രോമാഞ്ചം.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT