Film News

ബോളിവുഡിൽ ഫഹദിന് നായികയായി തൃപ്തി ദിമ്രി? പ്രണയ കഥ പറയാനായി വീണ്ടും ഇംതിയാസ് അലി

ഇംതിയാസ് അലി ചിത്രത്തിൽ ഫഹദിന്റെ നായികയായി എത്തുന്നത് നടി തൃപ്തി ദിമ്രി എന്ന് റിപ്പോർട്ടുകൾ. ജബ് വീ മെറ്റ്, തമാശ, റോക്ക്സ്റ്റാർ, ഹൈവേ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ സംവിധായകനാണ് ഇംതിയാസ് അലി. അമർ സിം​ഗ് ചംകീല എന്ന ചിത്രത്തിന് ശേഷം ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഫഹദ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുമെന്ന് മുമ്പ് ഓൺലൈൻ ന്യൂസ് പോർട്ടലായ പിങ്ക് വില്ല റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇംതിയാസ് അലി ഒരുക്കുന്ന പ്രണയ ചിത്രത്തിൽ തൃപ്തി ഫഹദിന്റെ നായികയായി എത്തുമെന്ന് റിപ്പോർട്ടുകൾ വരുന്നത്.

ഒരു ലവ് സ്റ്റോറി ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം ആദ്യത്തോടെ ആരംഭിക്കുമെന്നും വാർത്തകളുണ്ട്. ചിത്രം 2025 അവസാനത്തോടെ തിയറ്ററുകളിലെത്തും. ഇംതിയാസ് അലിയുടെ നിർമാണ കമ്പനിയായ വിൻഡോ സീറ്റ് ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇംതിയാസ് അലിയുടെ സംവിധാനത്തിലെത്തുന്ന പത്താമത്തെ ഫീച്ചർ ഫിലിം ആണിത്. അതേ സമയം 'ലൈലാ മജ്നു' എന്ന ചിത്രത്തിനായി തൃപ്തിയും ഇംതിയാസ് അലിയും മുമ്പും സഹകരിച്ചിട്ടുണ്ട്.

Tripti Dimri

പിങ്ക് വില്ല മുമ്പ് ചിത്രത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്:

കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഫഹദും ഇംതിയാസും തമ്മിൽ നിരവധി മീറ്റിം​ഗുകൾ നടന്നു. ഇരുവരും തമ്മിലുള്ള എനർജിയും യോജിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ച് വർക്ക് ചെയ്യാനും ആ​ഗ്രഹിക്കുന്നു. ഫഹദും ഇംതിയാസും ആദ്യമായി ഈ ചിത്രത്തിലൂടെ ഒന്നിക്കുകയാണ്. ഇംതിയാസിനെപ്പോലെയുള്ള ഒരു സംവിധായകനൊപ്പം ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കാൻ സാധിച്ചതിൽ ഫഹദും ആവേശത്തിലാണ്. ഇംതിയാസ് ഒരു പ്രണയകഥയാണ് നിർമ്മിക്കുന്നത്, സ്ത്രീ കഥാപാത്രത്തിനായുള്ള കാസ്റ്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹം ഈ കഥയിൽ വളരെ ആവേശഭരിതനാണ്, ഈ കഥ പറയാൻ പറ്റിയ സമയമാണെ് ഇതെന്നും അദ്ദേഹം കരുതുന്നുണ്ട്. ഫഹദിനെക്കൊണ്ട് ഈ ചിത്രം പിച്ച് ചെയ്യിക്കാൻ അദ്ദേഹം മുന്നോട്ട് പോയി, കാരണം ഈ സിനിമയ്ക്ക് ഫഹദ് അനുയോജ്യമാണെന്നും ഈ കഥ ഫഹദിനെ തന്നെയാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കരുതുന്നുണ്ട്.

അമർ സിംഗ് ചംകീല എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ ഇംതിയാസ് അലി ചിത്രം. പരിനീതി ചോപ്ര, ദിൽജിത് ദോസഞ്ച് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. പഞ്ചാബി മ്യൂസിഷ്യൻ ആയ അമർ സിംഗ് ചംകീലയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസിനെത്തിയത്. സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ നായകനായെത്തിയ പുഷ്പ 2 ആണ് ഫഹദിന്റേതായി ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ചിത്രം.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

സരിനായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു: സൗമ്യ സരിന്‍

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT